- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാരോൺ വധക്കേസിൽ അട്ടിമറി പൂർണം; കേസ് അന്വേഷണം തമിഴ്‌നാട് പൊലീസ് കൈമാറിയേക്കും; മാറ്റിയില്ലെങ്കിൽ വിചാരണയിൽ പരാജയപ്പെടുമെന്ന് എജിയുടെ നിയമോപദേശം; കുറ്റകൃത്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തമിഴ്നാട്ടിലെന്നത് വെല്ലുവിളി; കോടതിയിൽ നിലനിൽക്കാത്ത തെളിവു ശേഖരണവും കൂടിയാകുമ്പോൾ ഗ്രീഷ്മക്ക് രക്ഷപെടാൻ പഴുതകൾ ഏറെ
കൊച്ചി: ഷാരോൺ വധക്കേസിൽ അന്വേഷണത്തിൽ അട്ടമറി പൂർണമാകുന്നതായി സംശയം. കുറ്റകൃത്യം നടന്നത് തമിഴ്‌നാട്ടിലായതിനാൽ ഷാരോൺ വധക്കേസിന്റെ അന്വേഷണം തമിഴ്‌നാട് പൊലീസിന് കൈമാറിയേക്കും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രോസിക്യൂഷന് കൈമാറാൻ നീക്കം നടത്തുന്നത്. ഇക്കാര്യത്തിൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ നിയമോപദേശം ലഭിച്ചിട്ടുണ്ട്.
കേരളത്തിൽ നടത്തിയാൽ കുറ്റപത്രം നൽകിക്കഴിയുമ്പോൾ പ്രതിഭാഗം കോടതിയിൽ സാങ്കേതിക പ്രശ്‌നങ്ങൾ ഉന്നയിക്കാനുള്ള സാധ്യതയുണ്ട്. കൃത്യം നടന്ന സ്ഥലത്തിൽ സാങ്കേതികത്വം കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നും ചാർജ് ഷീറ്റ് തമിഴ്‌നാട് പൊലീസിനെ മുൻ നിർത്തി സമർപ്പിക്കണമെന്നും എജി നിയമോപദേശം നൽകി. കേരള പൊലീസ് കേസ് അന്വേഷിക്കുന്നതിൽ നിയമപരമായി തടസ്സമില്ലെങ്കിലും തമിഴ്‌നാട് പൊലീസിന് കൈമാറുന്നതാണ് കൂടുതൽ ഉചിതമെന്ന് ഡി.ജി.പി.യുടെ നിയമോപദേശത്തിൽ പറയുന്നു.
ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളജിലാണെങ്കിലും കുറ്റകൃത്യവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഏറെ നടന്നത് തമിഴ്‌നാട്ടിലാണ്. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി നിയമോപദേശം തേടിയിരുന്നു. ഇതേ അഭിപ്രായം തന്നെയായിരുന്നു ജില്ലാ ഗവ. പ്ലീഡറും പൊലീസിന് കൈമാറിയത്. തമിഴ്‌നാട്ടിലെ പളുകൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കുറ്റകൃത്യവും മറ്റും നടന്നത്. നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് പാറശാല പൊലീസാണ്.
മുര്യങ്കര ജെ.പി. ഹൗസിൽ ജയരാജിന്റെ മകൻ നെയ്യൂർ ക്രിസ്ത്യൻ കോളജിലെ അവസാനവർഷ ബി.എസ് സി റേഡിയോളജി വിദ്യാർത്ഥിയായ ഷാരോണിനെ സുഹൃത്തായ ഗ്രീഷ്മ വീട്ടിൽ വിളിച്ചുവരുത്തി വിഷം കലർന്ന കഷായം നൽകി കൊലപ്പെടുത്തുകയായിരുന്നു. ഇക്കഴിഞ്ഞ 25ാം തീയതിയാണ് 23കാരനായ ഷാരോൺ രാജ് എന്നയാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ച് മരിക്കുന്നത്. ബിഎസ്സി റേഡിയോളജി വിദ്യാർത്ഥിയാണ് ഷാരോൺ. 14നാണ് ഷാരോൺ പ്രോജക്ടിന്റെ ഭാഗമായാണ് കാരക്കോണത്ത് പെൺ സുഹൃത്തിന്റെ വീട്ടിൽ പോയത്. അവശനായ നിലയിൽ തിരിച്ചെത്തിയ ഷാരോണിനെ സുഹൃത്താണ് വീട്ടിലെത്തിച്ചത്.
തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ ഷാരോണിന്റെ ഇരുവൃക്കകളും തകരാറിലായതായി കണ്ടെത്തി. പിന്നീടുള്ള ദിവസങ്ങളിൽ വായിൽ വ്രണങ്ങൾ രൂപപ്പെട്ടതായും കണ്ടെത്തിയിരുന്നു. തുടർന്ന് ഷാരോൺ രാജ് മരിക്കുകയായിരുന്നു. അതേസമയം കേസിൽ ഇതുവരെയുള്ള കാര്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാകുന്നത് ഗ്രീഷ്മയ്ക്ക് രക്ഷപെടാൻ പഴുതുകൾ ഏറെയാണെന്നാണ്. കേസിൽ ഗ്രീഷ്മയെ നേരത്തെ കോടതിയിൽ ഹാജരാക്കിയപ്പോൾ പോലും പ്രോസിക്യൂഷൻ ശരിക്കും വിയർക്കുന്ന ഘട്ടമുണ്ടായിരുന്നു. ഷാരോൺ സ്വകാര്യ ചിത്രങ്ങൾ തിരിച്ചു നൽകാത്തതാണ് ഗ്രീഷ്മയുടെ പക വളർത്തിയതെന്ന് എന്ന് പ്രതിഭാഗം വാദിച്ചപ്പോൾ പ്രോസിക്യൂഷൻ ശരിക്കും വെട്ടിലായിരുന്നു. കഷ്ടിയാണ് ഈ ഘട്ടത്തിൽ പൊലീസ് തടിയെടുത്തത് എങ്കിൽ ഗ്രീഷ്മയുടെ വീട്ടിൽ മറ്റാരോ കയറി സംഭവം അന്വേഷണ സംഘത്തിന് കനത്ത തിരിച്ചടിയാണ്.
പൊലീസ് ക്രൈം സീനായി രേഖപ്പെടുത്തി സീൽ ചെയ്ത സ്ഥലത്താണ് ആരോ അതിക്രമിച്ചു കയറിയത്. പൊലീസ് സീൽ വച്ച വീട്ടിലാണ് ഇത് മറികടന്ന് ആരോ കയറിയത്. രാമവർമൻ ചിറയിലുള്ള വീടിന്റെ പൂട്ട് തകർന്ന നിലയിലാണ്. ഇതോടെയാണ് സീൽ ചെയ്ത വാതിൽ തുറന്ന് ആരോ അകത്ത് കയറിയെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. ഗ്രീഷ്മയെ തെളിവെടുപ്പിന് കൊണ്ടുവരുന്നതിന് മുമ്പായിരുന്നു സംഭവം. അതുകൊണ്ട് തന്നെ കേസിന്റെ ഭാവി ഇനി എന്താകുമെന്ന് കണ്ടു തന്നെ അറിയേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ.
അതുകൊണ്ട് തന്നെ വിചാരണ ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്രതിഭാഗത്തിന് നിരവധി പഴുതുകൾ തന്നെയാണ് ഷാരോൺ കൊലപാതകത്തിലും ഉണ്ടായിരിക്കുന്നത്. തെളിവുകൾ റിക്കവറി ചെയ്യുന്നതിന് മുമ്പായി പ്രദേശത്ത് ആരെങ്കിലും അതിക്രമിച്ചു കയറിയാൽ കേസിൽ ഇനി തെളിവുകൾ കണ്ടെടുത്താൽ പോലും ആ തെളിവുകളും സൃഷ്ടിക്കപ്പെട്ടതാണെന്ന പ്രതീതി ഉണ്ടാക്കാൻ ഇടയാക്കും. കോടതി പ്രതികൾക്ക് സംശയത്തിന്റെ ആനുകൂല്യം നൽകാനും സാധ്യതയുണ്ട്. ഇതെല്ലാമാണ് ഗ്രീഷ്മയ്ക്കും ഭാവിയിൽ കേസിൽ അനുകൂലമായേക്കുക.
മറുനാടന് മലയാളി ബ്യൂറോ