- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാരോൺ തീവ്രപ്രണയത്തോടെ ഒരുമിച്ച് ജീവിക്കാൻ കൊതിച്ചപ്പോഴും ഗ്രീഷ്മ ചിന്തിച്ചത് സൈനികനൊപ്പമുള്ള പുതുജീവിതം; ആരാദ്യം കുടിച്ചു തീർക്കും എന്ന് വാശി കയറ്റിയ ജ്യൂസ് ചലഞ്ചിൽ കുഴി ഒരുക്കിയത് കുഴിത്തുറ പാലത്തിൽ വച്ച്; പദ്ധതി പൊളിഞ്ഞതോടെ ഊണ് പോലും കഴിക്കാതെ വീട്ടിലേക്ക് മടക്കം; താലികെട്ടിന് ശേഷം മൂന്നുനാൾ കഴിഞ്ഞ തൃപ്പരപ്പിലെ റിസോർട്ടിലും തെളിവെടുപ്പ്
തിരുവനന്തപുരം: നാഗർകോവിലിലെ സൈനികനുമായി വിവാഹാലോചന വന്നപ്പോൾ തന്നെ പരസ്പരം പിരിയാമെന്ന ഉപാധി ഗ്രീഷ്മ മുന്നോട്ടു വെച്ചെങ്കിലും ഷാരോൺ പ്രണയത്തിൽ നിന്നും പിന്മാറാൻ ഒരുക്കമായിരുന്നില്ല. ഇതാണ് പുതിയൊരു ജീവിതം കൊതിച്ച ഗ്രീഷ്മയെ ചൊടിപ്പിച്ചത്. ഇതിനൊപ്പം തന്റെ സ്വകാര്യ ദൃശ്യങ്ങൾ ഷാരോൺ, സൈനികന് കൈമാറി തന്റെ വിവാഹം മുടക്കുമോയെന്നും ശ്രീഷ്മ ഭയന്നു. എങ്ങനെയും ഷാരോണിലെ ഇല്ലാതാക്കാനുള്ള യുവതിയുടെ പദ്ധതികളാണ് ഇന്ന് തൃപ്പരപ്പിലെ ഹോട്ടലിലെ തെളിവെടുപ്പിലും ക്രൈംബ്രാഞ്ച് സംഘം ചുരുളഴിച്ചത്. ബുധനാഴ്ചയാണ് തൃപ്പരപ്പിലെ ഹോട്ടലിൽ ഗ്രീഷ്മയെ തെളിവെടുപ്പിന് എത്തിച്ചത്. ഇവിടെ ഗ്രീഷ്മയും ഷാരോണും താമസിച്ച മുറിയിൽ ഉൾപ്പെടെ തെളിവെടുപ്പ് നടന്നു.
വെട്ടുകാട് പള്ളിയിൽനിന്ന് താലികെട്ടിയശേഷം മൂന്നുദിവസം തൃപ്പരപ്പിലെ ഹോട്ടലിൽ ഷാരോണിനൊപ്പം തങ്ങിയതായി ഗ്രീഷ്മ നേരത്തെ മൊഴി നൽകിയിരുന്നു. ഇതേത്തുടർന്നാണ് റിസോർട്ടിലും തെളിവെടുപ്പ് നടത്തിയത്.
ഷാരോൺ തീവ്രപ്രണയത്തോടെ ഒരുമിച്ചു ജീവിക്കണമെന്ന് താൽപര്യം പ്രകടപ്പിച്ചിരുന്നു. നാഗർകോവിലുകാരന്റെ വിവാഹം നടത്താൻ ഷാരോണിനെ വകവരുത്തുക മാത്രമേ പോം വഴിയുള്ളുവെന്ന് ഗ്രീഷ്മ ചിന്തിച്ചത് ഒരു വർഷം മുൻപാണ്. പിന്നീട് ഷരോണിനെ തെളിവുകളില്ലാതെ വകവരുത്തുന്നതിനെ കുറിച്ചായി ചിന്ത. ഇതിനായി ഗൂഗിളും യൂട്യൂബുമൊക്കെ പരതി. ഇതിനിടെയാണ് ഷാരോൺ പഠിച്ചിരുന്ന നെയ്യൂർ ക്രിസ്ത്യൻ കോളേജിൽ ആർട്‌സ് ഡേ വന്നെത്തിയത്. ഷാരോണിന്റെ പ്രത്യേക നിർബന്ധത്തിൽ ഇരുവരും ടൂവീലറിൽ ഷാരോണിന്റെ കോളേജിൽ പോയി. ഷാരോൺ ബി എസ് സി റേഡിയോളജി വിദ്യാർത്ഥിയായിരുന്നു.
തന്റെ കാമുകിയെ സുഹൃത്തുക്കൾക്ക് പരിചയപ്പെടുത്തിയ ഷാരോൺ ഗ്രീഷ്മയെ ഓടിനടന്ന് ക്യാംപസ് മുഴുവൻ കാണിച്ചിരുന്നു. ഇതിനിടെ കോളേജ് ക്യാന്റീനിൽ നിന്നാണ് മാ ജ്യൂസ് ഗ്രീഷ്മ വാങ്ങിയത്. ജ്യൂസ് വാങ്ങിയ ഉടൻ വാഷ് റൂമിൽ പോയ ഗ്രീഷ്മ അവിടെ വെച്ച് ഷാരോണിന് നല്കാനായി ഒരു ജ്യൂസിൽ വിഷം കലർത്തി. അതിന് ശേഷം പുറത്തു വന്ന് വിഷം കലർത്തിയ ജ്യൂസ് ഷാരോണിന് നല്കി. ഡോളോ ഗുളികകൾ കലർത്തിയായിരുന്നു ജ്യൂസ് കൊടുത്തത്. കുഴുത്തുറ പഴയ പാലത്തിൽ വച്ചായിരുന്നു ഇതെല്ലാം.
കോളേജിൽ നിന്ന് ഉച്ചയോടെയാണ് ജ്യൂസ് ചലഞ്ച് നടത്തിയ പാലത്തിന് സമീപം എത്തിയതെന്ന് ഗ്രീഷ്മ അന്വേഷണസംഘത്തിനോട് പറഞ്ഞു. കോളേജിൽവെച്ച് ഒരു ജ്യൂസ് കുപ്പിയിൽ വിഷവസ്തു കലർത്തിയിരുന്നു. തുടർന്ന് ബൈക്കിൽ പാലത്തിന് സമീപമെത്തി. രണ്ടുപേരിൽ ആരാണ് ആദ്യം ജ്യൂസ് കുടിച്ചുതീർക്കുക എന്നതായിരുന്നു ചലഞ്ച്.
ഇവിടെവെച്ച് ഒരു ജ്യൂസ് കുപ്പി ഷാരോണിന് നൽകിയെങ്കിലും കയ്‌പ്പാണെന്ന് പറഞ്ഞ് ഷാരോൺ അത് കളഞ്ഞു. പിന്നീട് മറ്റൊരു കുപ്പിയിലെ ജ്യൂസ് തങ്ങൾ പങ്കിട്ട് കുടിക്കുകയാണ് ചെയ്തതെന്നും ഗ്രീഷ്മ വെളിപ്പെടുത്തി. ഉച്ചയ്ക്കാണ് ഇവിടെ എത്തിയതെങ്കിലും ഊണ് കഴിച്ചില്ലെന്നും വീട്ടിൽ പോയിട്ടാണ് കഴിച്ചതെന്നും പ്രതി പറഞ്ഞു.ജ്യൂസ് ചലഞ്ചിന്റെ രംഗങ്ങൾ ഷാരോൺ ചിത്രീകരിക്കുന്നത് താൻ തടഞ്ഞിരുന്നതായി ഗ്രീഷ്മ അന്വേഷണ സംഘത്തോട് പറഞ്ഞു.
ജ്യൂസിലെ വിഷം നൽകൽ പാളിയപ്പോഴാണ് കഷായത്തിൽ വിഷം കൊടുക്കുന്നതിനെ കുറിച്ച് ചിന്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ ഗ്രീഷ്മ പറഞ്ഞു. ഷാരോണിനെ എങ്ങനെയും വകവരുത്തിയെ പറ്റുവെന്ന കണക്ക് കൂട്ടലിൽ പിന്നീട് പരീക്ഷണങ്ങൾ കഷായത്തിലായി എന്നും ഗ്രീഷ്മ സമ്മതിച്ചു. റെക്കാർഡ് ബുക്ക് തിരികെ നല്കാൻ ഷാരോണിനെ വീട്ടിൽ വിളിച്ചു വരുത്തിയ ദിവസം സംസാരവിഷയം പതിയെ കഷായത്തിലേക്ക് ഗ്രീഷ്മ എത്തിച്ചു. കഷായത്തിന്റെ കയ്പ് സംബന്ധിച്ചു നടന്ന സംസാരത്തിനിടയിൽ സംശയമുണ്ടെങ്കിൽ കഷായം കുടിച്ചു നോക്കെന്ന് ഷാരോണിനോട് പറഞ്ഞു.
തുടർന്ന് കഷായം എടുത്ത് നൽകുകയായിരുന്നു. ഗ്രീഷ്മയെ കഴിഞ്ഞ ദിവസം രാമവർമ്മൻചിറയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. രാവിലെ 10മണിക്ക് തുടങ്ങിയ തെളിവെടുപ്പ് രാത്രി വൈകും വരെ നീണ്ടിരുന്നു. നേരത്തേ കളനാശിനിയുടെ കുപ്പി കുളക്കരയിൽനിന്നു കണ്ടെത്തിയിരുന്നു. തെളിവെടുപ്പ് കോടതി നിർദ്ദേശ പ്രകാരം ക്യാമറയിൽ ചിത്രീകരിച്ചിരുന്നു. ഗ്രീഷ്മയും ഷാരോണും പോയിരുന്ന തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തിയേക്കും. ഷാരോൺ വീട്ടിലെത്തിയ ദിവസം അവിടെ നടന്ന സംഭവങ്ങൾ തെളിവെടുപ്പിൽ പൊലീസ് പുനഃസൃഷ്ടിച്ചു.
പൂർണമായും സഹകരിക്കുന്ന നിലപാടായിരുന്നു ഗ്രീഷ്മയുടേത്. തെളിവെടുപ്പിനിടയിൽ ഗ്രീഷ്മയുടെ അച്ഛനെ അന്വേഷണസംഘം വീട്ടിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ഷാരോൺ ഛർദ്ദിച്ചെന്ന് ഗ്രീഷ്മ പറഞ്ഞ സ്ഥലത്ത് ഫൊറൻസിക് സംഘം പരിശോധന നടത്തി. ഇക്കഴിഞ്ഞ പതിന്നാലാം തീയതി ഷാരോണിനെ വീട്ടിലേക്ക് വാട്‌സ് ആപ്പ് ചാറ്റ് വഴി വിളിച്ചു വരുത്തുകയായിരുന്നു. ഷാരോൺ എത്തുന്നതിനു മണിക്കൂറുകൾക്ക് മുമ്പ് കഷായത്തിൽ കളനാശിനി കലർത്തി വീട്ടിലെ ഹാളിന് സമീപത്തായി ഷാരോൺ കാണുന്ന തരത്തിൽ സൂക്ഷിച്ചു.
സംസാരത്തിനിടെ ബോധപൂർവ്വം കഷായത്തിന്റെ കാര്യം ഗ്രീഷ്മ സംസാരതതിൽ സൂചിപ്പിച്ചു. കയ്‌പ്പാണെന്നും കുടിക്കാൻ ബുദ്ധിമുട്ടാണന്നും പറഞ്ഞു. സംശയമാണേൽ കുടിച്ചു നോക്കാനും ആവശ്യപ്പെട്ടു. കുടിച്ചപ്പോൾ തന്നെ ഷാരോൺ ചർദ്ദിച്ചു. ഉടനെ മാ ജ്യൂസും ഗ്രീഷ്മ നല്കി. ഇ സംഭവമാണ് പൊലീസ് പുനരാവിഷ്‌ക്കരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ