- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കസ്റ്റഡി മരണത്തിൽ സിസിടിവിയും പോസ്റ്റ്മോർട്ടവും നിർണ്ണായകം
പാലക്കാട്: ലഹരിക്കേസിൽ എക്സൈസിന്റെ പിടിയിലായ ഇടുക്കി സ്വദേശി ഷോജോ ജോണിനെ ലോക്കപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ആരോപിച്ച് കുടുംബം. കേസിൽ പോലും സംശയം കാണുകയാണ് അവർ. ലോറി ഡ്രൈവറായ ഷോജോജോൺ മുമ്പൊരിക്കലും ഇത്തരം കേസുകളിൽ കുടുങ്ങിയിട്ടില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ഭാര്യ ജ്യോതി പറയുന്നു. ഷോജോയുടെ വരുമാനത്തിലാണ് മുന്നോട്ടുപോയിരുന്നതെന്നും തുണികൾ തയ്ച്ചുനൽകി വല്ലപ്പോഴും താനും വരുമാനം കണ്ടെത്താറുണ്ടെന്നും ജ്യോതി പറഞ്ഞു.
അഞ്ചുമാസം മാത്രമായ കുട്ടിയുൾപ്പെടെ മൂന്ന് പെൺമക്കളുണ്ട് ഷോജോ ജോണിന്. വർഷങ്ങളായി പാലക്കാട് കാടാങ്കോട്ടിലുള്ള വാടകവീട്ടിലാണ് ഇവരുടെ താമസം. ഈ കേസിൽസി.സി.ടി.വി. ദൃശ്യവും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും നിർണായകമാവും. സംഭവം ആത്മഹത്യയാണോ, കുടുംബം ആരോപിക്കുംപോലെ കസ്റ്റഡിമരണമാണോ എന്ന് സ്ഥിരീകരിക്കുന്നതിന് വിശദ അന്വേഷണം പൊലീസ് നടത്തും. അന്വേഷണത്തിന്റെ ഭാഗമായി ഫൊറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും വ്യാഴാഴ്ച സ്ഥലത്ത് പരിശോധന നടത്തി. സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിക്കാനായിട്ടില്ലെന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി. പറഞ്ഞു. കെൽട്രോണിലെ ഉദ്യോഗസ്ഥരുടെ സഹായംകൂടി തേടും.
'ഇതിനുമുമ്പ് ഇങ്ങനെയൊരു കേസിലും ഭർത്താവ് പെട്ടിട്ടില്ല. ആദ്യമായിട്ടാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് ഭർത്താവ് വീട്ടിൽവന്നത്. അതിനുപിന്നാലെ കുറച്ച് എക്സൈസ് ഉദ്യോഗസ്ഥരും വന്നു. ഞാനും കുട്ടികളും വീട്ടിലുണ്ടായിരുന്നു. ഉദ്യോഗസ്ഥർ അദ്ദേഹത്തെ വിളിച്ചുകൊണ്ടുപോയി സംസാരിച്ചു. ശേഷം ഒരു നീലബാഗിന്റെ കാര്യംപറഞ്ഞു. തിരഞ്ഞെങ്കിലും ഒന്നും കിട്ടിയില്ല. പിന്നീട് ഒരു ബാഗിൽനിന്ന് അവർ ലഹരിമരുന്നെടുക്കുന്നത് കണ്ടു. കുറച്ചുസമയം കഴിഞ്ഞപ്പോൾ അദ്ദേഹത്തെ അവർ കൊണ്ടുപോയി,' -ജ്യോതി പറഞ്ഞു.
ഇടുക്കി ഉടുമ്പൻചോല കൊന്നത്തടി പണിക്കൻകുടി പൊട്ടയിൽ ഷോജോ ജോണി(55)നെയാണ് കഴിഞ്ഞ ദിവസം പാലക്കാട് സർക്കിൾ ഓഫീസിലെ ലോക്കപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ടിപ്പർ ലോറി ഡ്രൈവറാണ് ഷോജോ ജോൺ. രണ്ട് കിലോ ഹാഷിഷ് ഓയിൽ കടത്തിയതിന് ചൊവ്വാഴ്ചയാണ് ഇയാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ എക്‌സൈസ് കമ്മീഷണറുടെ മധ്യമേഖലാ സ്‌ക്വാഡും പാലക്കാട് എക്‌സൈസും ചേർന്ന് പാലക്കാട് കാടാങ്കോടുള്ള വാടകവീട്ടിൽനിന്നും പ്രതിയെ പിടികൂടുകയായിരുന്നു.
തുടർന്ന് ലോക്കപ്പ് സംവിധാനമുള്ള പാലക്കാട് സർക്കിൾ ഓഫീസിലേക്ക് മാറ്റി. രാവിലെ സെല്ലിന്റെ അഴിക്കിടയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം, അതേസമയം, രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു.
പാലക്കാട് എക്സൈസ് പിടികൂടിയ ഇടുക്കി സ്വദേശി ഷോജോ ജോൺ ആണ് മരിച്ചത്. ലഹരിക്കടത്തു കേസിൽ ഇന്നലെയാണ് ഷോജോ ജോണിനെ പാലക്കാട് കാടാങ്കോടിലെ വീട്ടിൽ നിന്നും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുക്കുന്നത്. രണ്ടു കിലോ ഹാഷിഷ് ഓയിലും വീട്ടിൽ നിന്നും എക്‌സൈസ് പിടിച്ചെടുത്തിരുന്നു. ഷോജോ ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങൾ ഓഫീസിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്നാണ് എക്‌സൈസ് നൽകുന്ന സൂചന. ഏകദേശം 25 ലക്ഷം രൂപ മൂല്യമുള്ള ഹാഷിഷ് ഓയിലാണ് ഷോജോയുടെ വീട്ടിൽ നിന്നും കണ്ടെത്തിയത്. ചില്ലറ വില്പനയ്ക്കായി വിശാഖപട്ടണത്ത് നിന്നും എത്തിച്ചതെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം.