തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് കോളജ് വിദ്യാർത്ഥി ജെ.എസ്. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അന്വേഷണ ശുപാർശ ഏജൻസിക്കു കൈമാറുന്നതിൽ സർക്കാരിനു ഗുരുതര വീഴ്ച. സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തുകൊണ്ടുള്ള വിജ്ഞാപനം കൈമാറിയെങ്കിലും പെർഫോമ റിപ്പോർട്ട് കൈമാറിയില്ലെന്നാണ് വസ്തുത.

സിബിഐക്കു കേസ് കൈമാറിയുള്ള വിജ്ഞാപനം ഡയറക്ടർക്ക് ഈ മാസം 16ന് അയച്ചതായി ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ പറഞ്ഞു. ഇനി നടപടി സ്വീകരിക്കേണ്ടതു കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണെന്നും അദ്ദേഹം വ്യക്തമാക്കി. സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഇതു സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ കത്ത് കേന്ദ്ര സർക്കാരിന് അയച്ചില്ലെന്നായിരുന്നു സിദ്ധാർഥന്റെ പിതാവിന്റെ ആരോപണം. ഇതിനിടെയാണ് പെർഫോമാ റിപ്പോർട്ട് കൈമാറിയില്ലെന്ന വിവരം വരുന്നത്.

വിജ്ഞാപനം കിട്ടിയ കേസിൽ സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങിയതായാണു വിവരം. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിബിഐ ഡയറക്ടറാണ് കേസ് ഏറ്റെടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കുക. അതിനുള്ള അന്വേഷണമാണ് തുടങ്ങിയത്. എന്നാൽ പെർഫോമാ റിപ്പോർട്ട് കിട്ടാതെ ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം എടുക്കാൻ സിബിഐയ്ക്ക് കഴിയില്ല.

കേസിന്റെ പൂർണ വിവരങ്ങളുള്ള റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ അന്വേഷണം സിബിഐ പരിഗണിക്കൂ എന്നിരിക്കെയാണ് സുപ്രധാന റിപ്പോർട്ട് കൈമാറുന്നതിൽ വീഴ്ച സംഭവിച്ചത്. നടപടി വിവാദമായതോടെ റിപ്പോർട്ട് തിരക്കിട്ട് കൈമാറാൻ ശ്രമം തുടങ്ങിയതാണ് വിവരം. ഈ മാസം ഒൻപതിനാണ് സിദ്ധാർഥന്റെ മരണം സിബിഐക്കു വിട്ടു സർക്കാർ ഉത്തരവിറക്കിയത്. സർക്കാർ അവകാശപ്പെടുന്നതു പോലെ കത്ത് അയച്ചതു 16ന് ആണെങ്കിൽതന്നെ കാലതാമസം ഉണ്ടായി.

കേസ് അട്ടിമറിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചു മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽ കുടുംബസമേതം സമരമിരിക്കുമെന്നു സിദ്ധാർഥന്റെ മാതാവ് എം.ആർ ഷീബ പറഞ്ഞു. സസ്‌പെൻഷനിലായ വിദ്യാർത്ഥികളെ തിരിച്ചെടുത്ത വൈസ് ചാൻസലറുടെ തീരുമാനത്തിനു പിന്നിൽ സർക്കാർ ഇടപെടലാണെന്നും വീട്ടിലെത്തി സഹായം വാഗ്ദാനം ചെയ്ത വി സി വാക്കു മാറിയതിൽ ദുരൂഹതയുണ്ടെന്നും അവർ ആരോപിച്ചു.

അ­​ന്വേ­​ഷ­​ണം വൈ­​കി­​യാ​ൽ ക്ലി­​ഫ് ഹൗ­​സി­​ന് മു­​ന്നി​ൽ സ​മ­​രം ന­​ട­​ത്തു­​മെ­​ന്ന് അ­​ച്ഛ​ൻ ജ­​യ­​പ്ര­​കാ­​ശും അറിയിച്ചു. കേ­​സി​ൽ അ­​ന്വേ​ഷ­​ണം എ­​ങ്ങു­​മെ­​ത്തി­​യി­​ട്ടി­​ല്ലെ​ന്നും അ­​ദ്ദേ­​ഹം ആ­​രോ­​പി​ച്ചു. പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ​ശ­​നെ ക­​ണ്ട ശേ­​ഷം മാ­​ധ്യ​മ­​ങ്ങ­​ളോ­​ട് സം­​സാ­​രി­​ക്കു­​ക­​യാ­​യി­​രു­​ന്നു അ­​ദ്ദേ​ഹം. സം­​ഭ­​വ­​ത്തി​ൽ ഉ​ൾ­​പ്പെ­​ട്ട പെ​ൺ­​കു­​ട്ടി­​ക​ൾ അ­​ട­​ക്ക­​മു­​ള്ള​വ­​രെ അ­​റ­​സ്റ്റ് ചെ­​യ്യാ­​നു​ണ്ട്. ഡീ­​നി­​നെ­​തി­​രെ​യും ന­​ട​പ­​ടി വേ​ണം.

പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് സ­​ഹാ­​യി­​ക്കു­​മെ­​ന്ന് ത­​നി­​ക്ക് ഉ­​റ­​പ്പു­​ള്ള­​തി­​നാ­​ലാ­​ണ് അ­​ദ്ദേ​ഹ­​ത്തെ കാ­​ണാ­​നെ­​ത്തി­​യ​ത്. നീ­​തി ചോ­​ദി­​ക്കേ​ണ്ട­​ത് ഭ­​ര­​ണ­​പ­​ക്ഷ­​ത്തോ­​ടാ​ണ്. എ­​ന്നാ​ൽ അ­​വി­​ടെ­​പ്പോ­​യാ​ൽ സ്ഥി­​തി എ­​ന്താ­​കു­​മെ­​ന്ന­​റി­​യി­​ല്ല. മു­​ഖ്യ­​മ­​ന്ത്രി­​യെ ഇ­​നി കാ­​ണാ​ൻ താ​ൻ ആ­​ഗ്ര­​ഹി­​ക്കു­​ന്നി​ല്ല. സ­​മ­​ര­​ത്തി­​ന്റെ കാ​ര്യ­​മൊ​ന്നും പ്ര­​തി­​പ­​ക്ഷ നേ­​താ­​വു­​മാ­​യി ച​ർ­​ച്ച ചെ­​യ്­​തി­​ട്ടി­​ല്ലെ​ന്നും അ­​ദ്ദേ­​ഹം വ്യ­​ക്ത­​മാ​ക്കി.