- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രിയിൽ പറഞ്ഞത് അമ്മ വീണു പരിക്കേറ്റതെന്ന്; മൃതദേഹം ചിതയിൽവെക്കുംമുമ്പ് പൊലീസിന് തോന്നിയ സംശയം നിർണ്ണായകമായി; തെളിഞ്ഞത് അമ്മയുടെ കൊലപാതകവും; കോട്ടയത്ത് അമ്മയെ ചവിട്ടിക്കൊന്ന മകൻ അറസ്റ്റിൽ
കോട്ടയം : കോട്ടയം പനച്ചിക്കാട് അമ്മയെ ചവിട്ടിക്കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. പനച്ചിക്കാട് സ്വദേശി സതി(80)യുടെ മരണത്തിൽ മകൻ ബിജു (52) വാണ് അറസ്റ്റിലായത്. നവംബർ 23 നായിരുന്നു സതി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്.
മൃതദേഹം ചിതയിൽ വയ്ക്കുന്നതിന് തൊട്ടുമുമ്പാണ് കൊലപാതകമെന്ന സംശയം പൊലീസിനുണ്ടായത്. ഇതോടെ സംസ്‌കാര ചടങ്ങുകൾ ഒഴിവാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
പോസ്റ്റ്‌മോർട്ടത്തിലാണ് ബിജു അമ്മയെ ചവിട്ടി കൊല്ലുകയായിരുന്നുവെന്ന് കണ്ടെത്തിയത്. ആശുപത്രിയിൽ ചികിൽസയിൽ ഇരിക്കുമ്പോഴും അമ്മയെ ഭീഷണിപ്പെടുത്തി ബിജു കള്ള മൊഴി നൽകിയെന്നും പൊലീസ് കണ്ടെത്തി.
അമ്മക്ക് വീഴ്ചയിൽ പരുക്കേറ്റുവെന്നായിരുന്നു ആശുപത്രിയിലെത്തിച്ച സമയത്ത് ബിജു മൊഴി നൽകിയിരുന്നത്.ചിങ്ങവനം പൊലീസാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്.
മറുനാടന്‍ മലയാളി ബ്യൂറോ
Next Story