- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ദേവിയും ഭർത്താവും ബ്ലാക്ക് മാജിക്കിന്റെ കെണിയിൽ വീണു പോയി
തിരുവനന്തപുരം: മലയാളികളായ ദമ്പതിമാരെയും സുഹൃത്തായ അദ്ധ്യാപികയെയും അരുണാചൽ പ്രദേശിലെ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദൂരൂഹത. സംഭവത്തിന് പിന്നിൽ ബ്ലാക്മാജിക് സംശയമാണ് ഉയരുന്നത്. ഇതിലേക്കാണ് മരിച്ച ദേവിയുടെ ബന്ധുക്കളും വിരൽ ചൂണ്ടുന്നത്. പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ബാലൻ മാധവന്റെ മകളാണ് ദേവി. സൂര്യ കൃഷ്ണമൂർത്തിയുടെ ബന്ധുവുമാണ് ഇവർ.
ദേവിയും ഭർത്താവും ബ്ലാക്ക് മാജിക്കിന്റെ കെണിയിൽ വീണുപോയെന്നാണ് സൂര്യ കൃഷ്ണമൂർത്തി മാധ്യമങ്ങളോട് പറഞ്ഞത്. ഇനിയൊരാൾക്കും ഇങ്ങനെ സംഭവിക്കാതിരിക്കാൻ ബോധവത്കരണം വേണമെന്നും ബന്ധു കൂടിയായ സൂര്യ കൃഷ്ണമൂർത്തി ആവശ്യപ്പെട്ടു. ഇവരുടെ മരണം ദുരൂഹമായി തുടരുകയാണ്. ഇതോടെ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമാണ്. കോട്ടയം സ്വദേശികളായ നവീൻ, ഭാര്യ ദേവി, ഇവരുടെ സുഹൃത്തായ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ആര്യ എന്നിവരാണ് മരിച്ചത്.
മാർച്ച് 26-നാണ് മൂവരും കേരളത്തിൽനിന്ന് അരുണാചലിലേക്ക് പോയത്. 27-ാം തീയതി ആര്യയെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് മൂവരും മരിച്ചനിലയിൽ കണ്ടെത്തിയെന്ന വിവരമറിഞ്ഞത്. വട്ടിയൂർക്കാവ് സ്വദേശിയായ ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിലെ അദ്ധ്യാപികയാണ്. മാർച്ച് 26-ന് കേരളത്തിൽനിന്ന് പോയ മൂവരും 28-നാണ് ജിറോയിലെ ഹോട്ടലിൽ മുറിയെടുത്തതെന്നാണ് വിവരം.
ലോവർ സുബാൻസിരി ജില്ലയിലെ ജിറോ എന്ന സ്ഥലത്താണ് സംഭവമുണ്ടായതെന്ന് അരുണാചലിലെ മലയാളി അസോസിയേഷൻ ഭാരവാഹികൾപറഞ്ഞു. ജിറോയിലെ ഹോട്ടൽമുറിയിലാണ് മൂവരെയും മരിച്ചനിലയിൽ കണ്ടത്. പൂജ്യം ഡിഗ്രിക്കും താഴെ താപനില അനുഭവപ്പെടുന്ന സ്ഥലമാണ് ജിറോ. ഇങ്ങനെയുള്ള സ്ഥലത്തേക്ക് ഇവർ എന്തിന് എത്തിയെന്ന ചോദ്യമാണ് ദുരൂഹത ഉണർത്തുന്നത്.
സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു എന്നെഴുതിയ കുറിപ്പ് മൃതദേഹത്തിന് അരികിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മാർച്ച് 17 നാണ് നവീനും ഭാര്യയും മീനടത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയത്. മാർച്ച് 28 നാണ് ഇവർ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. തിരുവനന്തപുരത്ത് സ്വകാര്യ മെഡിക്കൽ കോളജിൽ ആയുർവേദ പഠന കാലത്ത് പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും. 13 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പിന്നീട് തിരുവനന്തപുരത്ത് ആയുർവേദ റിസോർട്ടിൽ ഉൾപ്പെടെ ജോലി ചെയ്തു. ഇരുവർക്കും കുട്ടികളില്ല. കഴിഞ്ഞ ഒരു വർഷമായി മീനടത്ത് മാതാപിതാക്കൾക്കൊപ്പമായിരുന്നു ഇവരുടെ താമസം.
മൂന്ന് നാല് ദിവസം കഴിഞ്ഞേ വരൂ എന്നാണ് അവസാനം വിളിക്കുമ്പോൾ ഇവർ പിതാവിനോട് പറഞ്ഞത്. ആയുർവേദ പ്രാക്ടീസ് അവസാനിപ്പിച്ച ശേഷം നവീൻ ഓൺലൈൻ ട്രേഡിംഗിലേക്കും ദേവി ജർമ്മൻ ഭാഷ അദ്ധ്യാപനത്തിലേക്കും തിരിയുകയായിരുന്നു എന്നാണ് കുടുംബം പറയുന്നത്. ഇവർ താമസിച്ചിരുന്ന മുറിയിൽ ബന്ധുക്കളെ വിളിക്കാനുള്ള നമ്പർ എഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇറ്റാനഗർ പൊലീസ് ബന്ധപ്പെട്ടതിനെ തുടർന്നാണ് ബന്ധുക്കൾ ഇവരുടെ മരണ വിവരം അറിഞ്ഞത്. ഇന്ന് രാവിലെയാണ് ഇറ്റാനഗർ പൊലീസ് മരണവിവരം ബന്ധുക്കളെയും കേരള പൊലീസിനെയും അറിയിച്ചത്.
ഇറ്റാനഗറിലെ ഹോട്ടലിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മാർച്ച് മാസം 27 നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്. ഇതേ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കവേയാണ് അരുണാചലിൽ മരിച്ച വിവരം ലഭിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ അദ്ധ്യാപികയായിരുന്നു ആര്യ. ഈ മാസം 27 ന് വീട്ടുകാരോടൊന്നും പറയാതെ ഇവർ ഇറങ്ങിപ്പോവുകയായിരുന്നു. ആര്യയെ ഫോണിലും ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ബന്ധുക്കൾ വിവരം പൊലീസിൽ അറിയിച്ചു. സംഭവത്തിൽ വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തിരുന്നു.
പൊലീസ് അന്വേഷണത്തിൽ ആര്യയുടെ സുഹൃത്തായ ദേവിയും ഭർത്താവ് നവീനും ഒപ്പമുണ്ടെന്ന് മനസിലായിരുന്നു. വിമാന മാർഗം മൂവരും ഗുവാഹത്തിയിലേക്ക് പോയതായി കണ്ടെത്തിയിരുന്നു. നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത്. അതിനാൽ ബന്ധുക്കൾ അന്വേഷിച്ചിരുന്നില്ല. എന്നാൽ ആര്യയുടെ തിരോധാനം അന്വേഷിച്ചപ്പോഴാണ് ഇവരും ഒപ്പം പോയതാണെന്ന് മനസിലായത്.
മൂവരുടെയും ശരീരത്തിൽ വ്യത്യസ്തമായ മുറിവുകളുണ്ടാക്കിയെന്നാണ് വിവരം. മുറിവുകളിൽ നിന്ന് രക്തം വാർന്നാണ് മരണം സംഭവിച്ചത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വിവാഹം നിശ്ചയിച്ചതിനു പിന്നാലെയാണ് ആര്യയെ കാണാതായതെന്നാണ് പുറത്തുവരുന്ന വിവവരം. ശരീരത്തിൽ വ്യത്യസ്ത തരത്തിലുള്ള മുറിവുകളുണ്ടാക്കി രക്തം വാർന്നാണ് എല്ലാവരുടെയും മരണം. മരണ കാരണം വ്യക്തമല്ല.
ഇവർ മരണാനന്തര ജീവിതത്തേക്കുറിച്ച് ഗൂഗിളിൽ ഉൾപ്പെടെ തിരഞ്ഞതായി അന്വേഷണ ഘട്ടത്തിൽ പൊലീസ് കണ്ടെത്തിയിരുന്നു. ഫോൺ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. നവീൻ, ദേവി എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് കോട്ടയത്ത് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. വിനോദയാത്രയ്ക്ക് എന്ന പേരിലാണ് ഇരുവരും വീട്ടിൽനിന്ന് ഇറങ്ങിയത്. അതിനാൽ ഇവരെക്കുറിച്ച് ബന്ധുക്കൾക്ക് സംശയങ്ങളൊന്നുമുണ്ടായിരുന്നില്ല.