- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മുങ്ങിയ ഓട്ടോക്കാരനെ പൊക്കി പൊലീസ്; ഭാര്യയും അഴിയെണ്ണും
ഇടുക്കി: വണ്ടിപ്പെരിയാർ അയ്യപ്പൻകോവിലിൽ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തായ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തത് നിർണ്ണായക നീക്കങ്ങിലൂടെ. അയ്യപ്പൻകോവിൽ മനിലപുതുപ്പറമ്പിൽ പ്രമോദ് വർഗീസാണ് പിടിയിലായത്. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ ജൂലൈ ഒന്നിനാണ് വണ്ടിപ്പെരിയാർ അയ്യപ്പൻകോവിൽ സ്വദേശിയായ ശ്രീദേവിയെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീദേവിയുടെ ഭർത്താവ് പ്രശാന്ത് വിദേശത്താണ് ജോലി ചെയ്യുന്നത്.
പാലായിൽ ഭർത്താവിന്റെ വീട്ടിലായിരുന്നു ഇവരും രണ്ടു മക്കളും താമസിച്ചിരുന്നത്. സംഭവ ദിവസം ഉച്ചയോടെ തന്റെ വീട്ടിലെത്തിയാണ് ശ്രീദേവി ആത്മഹത്യ ചെയ്തത്. പൊലീസ് അന്വേഷണത്തിൽ ഇവരുടെ ബാഗിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. ഇതിൽ അയ്യപ്പൻ കോവിൽ സ്വദേശിയും ശ്രീദേവിയുടെ സുഹൃത്തുമായ പ്രമോദ്, ഇയാളുടെ ഭാര്യ സ്മിത എന്നിവരുടെ മാനസിക പീഡനമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് കുറിച്ചിരുന്നു.
കുടുംബ വീട്ടിൽ വരുമ്പോൾ ഓട്ടോ ഡ്രൈവറായ പ്രമോദിന്റെ വാഹനം ആശുപത്രി ആവശ്യങ്ങൾക്ക് വിളിക്കാറുണ്ടായിരുന്നു. ഇത് പ്രമോദിന്റെ വിദേശത്തുള്ള ഭാര്യ സ്മിത സംശയത്തോടെ കാണുകയും നിരന്തരം ഫോണിൽ വിളിച്ച് മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നതായും ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നു. ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതോടെ ശ്രീദേവിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ഒന്നാം പ്രതിയായ പ്രമോദ് വർഗീസിനെ വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രമോദിനെ ഇയാളുടെ വീടിനു സമീപത്തു നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യ സ്മിതയെ നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്യാനുള്ള നടപടികൾ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ശ്രീദേവിയുടെ ഫോൺ പരിശോധനക്കായി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. അടുത്തദിവസം പ്രമോദിന്റെ ഫോണും പരിശോധനക്കായി കൈമാറും. ഇവയുടെ പരിശോധന റിപ്പോർട്ടും കോടതിയിൽ സമർപ്പിക്കും.
ശ്രീദേവിയെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് ഇക്കഴിഞ്ഞ ഒന്നാം തീയതിയിരുന്നു. ശ്രീദേവിയുടെ ഭർത്താവ് പ്രശാന്ത് വിദേശത്താണ് ജോലി ചെയ്യുന്നത്. പാലായിൽ ഭർത്താവിന്റെ വീട്ടിലായിരുന്നു ശ്രീദേവിയും രണ്ടു മക്കളും താമസിച്ചിരുന്നത്. സംഭവ ദിവസം ഉച്ചക്ക് സ്വന്തം വീട്ടിലെത്തിയാണ് ശ്രീദേവി ആത്മഹത്യ ചെയ്തത്. ആത്മഹത്യയ്ക്കു പിന്നാലെ നടന്ന പരിശോധനയിൽ ശ്രീദേവിയുടെ ബാഗിൽ നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. ഈ കുറിപ്പിലാണ് മുൻ സുഹൃത്തിനും അയാളുടെ ഭാര്യയ്ക്കുമെതിരെ ആരോപണമുള്ളത്.
ശ്രീദേവി കുടുംബ വീട്ടിൽ വരുന്ന അവസരങ്ങളിൽ മുൻകാല സുഹൃത്തായ ഓട്ടോ ഡ്രൈവർ പ്രമോദിന്റെ വാഹനമാണ് വിളിച്ചിരുന്നത്. ആശുപത്രി ആവശ്യങ്ങൾ ഉണ്ടാകുമ്പോഴും ഈ വാഹനം തന്നെയാണ് ശ്രീദേവി ആശ്രയിച്ചിരുന്നതും. ഇത് പ്രമോദിന്റെ വിദേശത്തുള്ള ഭാര്യ സ്മിത സംശയത്തോടെ കാണുകയായിരുന്നു എന്നാണ് ആരോപണം. ഇതിനെച്ചൊല്ലി പ്രമോദിന്റെ ഭാര്യ ശ്രീദേവിയെ നിരന്തരം ഫോണിൽ വിളിച്ച് മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നുവെന്നും അവർ ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ പ്രമോദ് പലപ്പോഴായി ശ്രീദേവിയിൽ നിന്നും പണം കടം വാങ്ങിയിരുന്നതായും വിവരങ്ങൾ പുറത്തു വരുന്നുണ്ട്. എന്നാൽ ഈ പണം അയാൾ തിരിച്ച് കൊടുത്തിരുന്നില്ല. ദിവസങ്ങൾക്കു മുമ്പ് സ്വർണം പണയം വെച്ച് ഒരു ലക്ഷത്തി എഴുപതിനായരും രൂപ ശ്രീദേവി എടുത്തിരുന്നു. എന്നാൽ ഈ പണം വീട്ടിലോ ബാങ്ക് അക്കൗണ്ടിലോ ഇല്ലെന്നാണ് വിവരം. ശ്രീദേവി സ്വർണം പണയം വച്ച് പണമെടുത്ത് പ്രമോദിന് നൽകിയിരിക്കാമെന്നാണ് ഭർത്താവും ബന്ധുക്കളും സംശയിക്കുന്നത്. മാത്രമല്ല ശ്രീദേവി ആത്മഹത്യ ചെയ്തതിന് പിന്നാലെ പ്രമോദ് ഒളിവിൽ പോകുകയും ചെയ്തിരുന്നു. പിന്നീട് കൂടുതൽ അന്വേഷണവുമായി പൊലീസ് രംഗത്തെത്തെത്തുകയായിരുന്നു.