- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കണ്ണൂരിൽ വീട്ടിൽ വൻ കവർച്ച; പ്രവാസിയുടെ വീട്ടിൽ നിന്ന് 75 പവൻ കവർന്നു
കണ്ണൂർ: കണ്ണൂരിൽ വൻ കവർച്ച. പെരുമ്പയിലെ പ്രവാസിയുടെ വീട്ടിൽ നിന്ന് 75 പവൻ സ്വർണം കവർന്നു. വീടിന്റെ വാതിൽ കുത്തിത്തുറന്ന് വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സ്വർണമാണ് കവർന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം. പ്രവാസിയായ റഫീക്കിന്റെ വീട്ടിലാണ് മോഷണം നടന്നത്.
മുന്നിലെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. വീട്ടുകാർ മുകളിലത്തെ നിലയിലാണ് താമസിച്ചിരുന്നത്. താഴത്തെ നിലയിലെ മുറിയിലെ അലമാരയിൽ കവറിലാക്കി സൂക്ഷിച്ചിരുന്ന സ്വർണമാണ് കവർന്നത്. ഇന്ന് പുലർച്ചെയാണ് മോഷണം നടന്ന കാര്യം വീട്ടുകാർ അറിഞ്ഞത്.
വീട്ടിൽ റഫീക്കിന്റെ ഭാര്യയും മക്കളും ഇളയ അനുജത്തിയും മാത്രമാണ് ഉണ്ടായിരുന്നത്. റഫീക്കിന്റെ അച്ഛനും അമ്മയും ആശുപത്രിയിൽ ചികിത്സയിലാണ്. അലമാരയിൽ നിന്ന് കവറെടുത്ത് പുറത്തുകൊണ്ടുവന്ന ശേഷം ആവശ്യമായ സ്വർണം എടുത്ത് മോഷ്ടാക്കൾ കടന്നുകളയുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
മോഷണത്തിന് ഉപയോഗിച്ച കമ്പിപ്പാര അടക്കമുള്ള ആയുധങ്ങൾ വീടിന് സമീപത്ത് നിന്ന് കണ്ടെത്തി. തുടർ അന്വേഷണത്തിൽ മാത്രമേ കൂടുതൽ മോഷണം നടന്നിട്ടുണ്ടോ എന്ന കാര്യം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് പറയുന്നു.