- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മ്യൂസിയം പരിസത്ത് വെച്ച് പുലർച്ചെ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം; കുറവൻകോണത്തെ വീട്ടിലെത്തിയതും 'ഒരേ അജ്ഞാതൻ'; നല്ല പൊക്കവും ശരീരക്ഷമതയുമുള്ള ആളെന്ന് യുവതിയുടെ മൊഴി; രേഖാചിത്രം; ഒടുവിൽ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പൊലീസ്
തിരുവനന്തപുരം: മ്യൂസിയത്തിൽ നടക്കാനിറങ്ങിയ സ്ത്രീക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറെയാണ് പേരൂർക്കട പൊലീസ് കസ്റ്റഡിയിലെടുത്തത്. മലയിൻകീഴ് സ്വദേശിയായ യുവാവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് സ്ത്രീക്ക് നേരെ മ്യൂസിയം പരിസത്ത് വെച്ച് ലൈംഗികാതിക്രമം ഉണ്ടായത്. കുറവൻ കോണത്തെ വീട്ടിൽ അതിക്രമം കാണിച്ചയാളുടെ സിസിടിവി ദൃശ്യങ്ങളും സംശയക്കുന്നയാളുമായി സാമ്യമെന്ന് പൊലീസ് പറയുന്നു.
ബുധനാഴ്ച പുലർച്ചെ ആയിരുന്നു യുവതിയെ അജ്ഞാതൻ ആക്രമിച്ചത്. അന്നേ ദിവസം രാത്രി കുറവൻകോണത്തെ വീട്ടിലും അജ്ഞാതൻ എത്തി. ഇരുവരും ഒരാൾ തന്നെ എന്ന് സിസിടിവി ദൃശ്യങ്ങൾ കണ്ട പരാതിക്കാരി പറഞ്ഞിരുന്നെങ്കിലും രണ്ടു പേർ എന്നായിരുന്നു പൊലീസ് നിലപാട്. എന്നാൽ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയാന്വേഷണത്തിന്റെയും ഒടുവിൽ രണ്ടു പേരും ഒരാൾ എന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തുകയായിരുന്നു. പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം നേരത്തെ പൊലീസ് പുറത്തുവിട്ടിരുന്നു.
മ്യൂസിയം വെസ്റ്റ് ഗേറ്റിന് സമീപമാണ് യുവതിക്ക് നേരെ ആക്രമണം നടന്നത്. എതിരെ നടന്നുവന്നയാൾ യുവതിയെ ആക്രമിക്കുകയായിരുന്നു. മ്യൂസിയം പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം വൈകുകയാണെന്നും യുവതി ആരോപിച്ചിരുന്നു. യുവതിക്കെതിരെ മ്യൂസിയം പരിസരത്തു വച്ച് ആക്രമണമുണ്ടായി ഏഴാം ദിവസമാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.
കുറവൻ കോണത്തെ വീട് അതിക്രമം കാണിച്ച കേസന്വേഷിക്കുന്നത് പേരൂർക്കട പൊലീസാണ്. വാഹനം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും കസ്റ്റഡിലുള്ള ആൾക്കെതിരെ സംശയമുണ്ട്.
ഇക്കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ കാറിൽ വന്നിറിങ്ങിയ താടിവച്ച ഒരാളാണ് ആക്രമിച്ചതെന്നാണ് സ്ത്രീയുടെ മൊഴി. എൽഎംഎസ് ജംഗ്ഷനിൽ വാഹനം നിർത്തിയ ശേഷമാണ് നടന്ന് വന്ന പ്രതി യുവതിയെ ആക്രമിച്ചത്. ഇതിന് ശേഷം മ്യൂസിയം ഗേറ്റ് ചാടിക്കടന്ന് പ്രതി രക്ഷപ്പെട്ടു. നല്ല പൊക്കവും ശരീരക്ഷമതയുമുള്ള ആളാണ് ആക്രമിയെന്നും യുവതി പറയുന്നു. മൊഴിയും സിസിടിവി ദൃശ്യങ്ങളും അനുസരിച്ചായിരുന്നു അന്വേഷണം.
സംഭവത്തിൽ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ദേഹത്ത് കയറിപ്പിടിച്ചെന്ന് മൊഴി നൽകിയിട്ടും പ്രതിക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത് എന്ന ആക്ഷേപം ഉയർന്നതിന് പിന്നാലെയായിരുന്നു നടപടി.
ലൈംഗിക അതിക്രമത്തിനുള്ള ശ്രമം എന്ന കുറ്റത്തിനുള്ള 354 എ 1 ഐ എന്ന വകുപ്പാണ് എഫ്‌ഐറിൽ ചുമത്തിയത്. രേഖാചിത്രം പുറത്ത് വിടുകയും ചെയ്തതിരുന്നു. അതേസമയം, പ്രതി പോയ ദിശ മനസ്സിലാക്കാൻ കഴിയാത്തതാണ് പ്രശ്‌നമെന്ന പൊലീസ് വാദം യുവതി തള്ളി.
മറുനാടന് മലയാളി ബ്യൂറോ