വടകര: വടകര ഒഞ്ചിയത്തിന് സമീപം നെല്ലാച്ചേരിയിൽ കുനിക്കുളങ്ങര ടവറിനു സമീപം രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. ഓർക്കാട്ടേരി കാളിയത്ത് ശങ്കരന്റെ മകൻ രൺദീപ് (30), കുന്നുമ്മക്കര തോട്ടോളി ബാബുവിന്റെ മകൻ അക്ഷയ് (26) എന്നിവരെയാണ് മരിച്ച നിലിയൽ കണ്ടെത്തിയത്. ഇന്നു രാവിലെ എട്ടു മണിയോടെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവരുടെ കൂടെ അവശ നിലയിൽ കണ്ടെത്തിയ ചെറിയതുരുത്തി ശ്രീരാഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഹരിമരുന്നിന്റെ അമിത ഉപയോഗമാണ് മരണ കാരണമെന്ന് സംശയിക്കുന്നു. സമീപത്തുനിന്ന് സിറിഞ്ചുകൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്ത് സ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തിവരികയാണ്. ഇരുവരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നാണ് പൊലീസിന്റെ നിഗമനം.