തിരുവനന്തപുരം: ലാളിത്യത്തിൽ മുന്നിലുള്ള ഇടതു മന്ത്രിമാരെ പോലും ഞെട്ടിപ്പിക്കുന്ന ധാർഷ്ട്യമോ ഭക്ഷ്യമന്ത്രി ജി ആർ അനിലിന്? അതോ പൊലീസ് ഉദ്യോഗസ്ഥർ മന്ത്രിക്ക് മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്നതാണ് ഇടതു ഭരണത്തിലെ കമ്മ്യൂണിസ്റ്റ് ശൈലി. സിപിഐ ഭക്ഷ്യ മന്ത്രിയുമായി ഫോണിൽ തർക്കിച്ച പൊലീസ് ഇൻസ്‌പെക്ടർക്കെതിരെ ഒടുവിൽ സർക്കാറിന്റെ പ്രതികാര നടപടി എത്തി. വട്ടപ്പാറ സിഐ ഗിരിലാലിലെ സ്ഥലം മാറ്റി. സ്റ്റേഷൻ ചാർജ്ജുണ്ടായിരുന്ന സ്ഥാനത്തു നിന്നും വിജിലൻസിലേക്കാണ് സ്ഥലം മാറ്റം.

അനിലിനോടു ഒരു കേസിൽ ന്യായം നോക്കി ചെയ്യാമെന്നു പറഞ്ഞതിന്റെ പേരിലാണ് സിഐക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്. വട്ടപ്പാറ സി ഐ ഗിരിലാലിനെതിരെ നടപടി ആവശ്യപ്പെട്ട് ഡി വൈ എസ് പി നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം നടപടി. കുടുംബ പ്രശ്‌നത്തിൽ ന്യായം നോക്കി ചെയ്യാമെന്ന് പറഞ്ഞ സി ഐയെ മന്ത്രി വിരട്ടുന്ന ഓഡിയോ പുറത്തു വന്നതിന് പിന്നാലെയാണ് സസ്‌പെൻഷൻ.

ഭക്ഷ്യ മന്ത്രി ജി ആർ അനിൽ ഒരു പരാതിയമായി ബന്ധപ്പെട്ട് വട്ടപ്പാറ സി ഐയെ വിളിച്ചപ്പോൾ മോശമായി പെരുമാറി എന്ന് ആരോപിച്ചാണ് നെടുമങ്ങാട് ഡി വൈ എസ് പി സ്റ്റുവർട്ട് കീലർ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് ന്‌ലകിയത്. മന്ത്രി വിളിച്ച് പരാതി പറഞ്ഞാതായും റിപ്പോർട്ടിൽ സൂചിപ്പിട്ടുണ്ടെന്നാണ് വിവരം. ഡി വൈ എസ് പി യുടെ റിപ്പോർട്ടിന്മേൽ ജില്ലാ പൊലീസ് മേധാവിയാണ് നടപടി സ്വീകരിച്ചത്. സ്‌പെഷ്യൽ ബ്രാഞ്ചും സി ഐ യ്ക്ക് എതിരെ റിപ്പോർട്ട് നല്കിയിട്ടുണ്ട്. എന്നാൽ തന്നെ വിളിച്ച മന്ത്രിയോടു സൗമ്യമായി സംസാരിക്കുന്ന സി ഐ യുടെ ഓഡിയോ മറുനാടൻ പുറത്തു വിട്ടിരുന്നു. മന്ത്രിയാണ് അനാവശ്യ പ്രകോപനമുണ്ടാക്കുന്നത്.

കരകുളത്തെ ഒരു പ്രശ്‌നത്തിൽ ഇടപെട്ടു കൊണ്ടാണ് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ വട്ടപ്പാറ സി ഐ ഗിരിലാലിനെ വിളിച്ചത്. എന്നാൽ വിഷയം കുടംബ പ്രശ്‌നമാണെന്നും രമ്യമായി പരിഹരിക്കാമെന്നും സി ഐ ഉറപ്പു നല്കി. ഉടൻ ഭക്ഷ്യ മന്ത്രി അത് പോരന്നും വിഷയം കടുപ്പിക്കണമെന്നും നിലപാട് എടുത്തു. സാർ അത് ന്യായം നോക്കി വേണ്ടത് ചെയ്യാമെന്നും നീതി ഉറപ്പാക്കാമെന്നും സി ഐ വീണ്ടു പറഞ്ഞു ഇതോടെ രോഷ കുലനായ മന്ത്രി ന്യായം നോക്കിയെ ചെയ്യുകയുള്ളോ എന്ന് പറഞ്ഞ്്് സി ഐ യോടു കയർത്തു.

ഒരു മന്ത്രി വിഷയത്തിൽ ഇടപെടുന്നുവെങ്കിൽ അതിന്റെ ഗൗരവ്വം മനസിലാക്കണം. പിന്നീട് അറിഞ്ഞില്ല കേട്ടില്ല എന്ന് പറയരുത്്. ഒരു സ്ത്രീ പറയുന്ന വിഷയത്തിൽ നീ ന്യായം നോക്കിയെ ചെയ്യുകയുള്ളോ.... ഇന്ന് വൈകുന്നേരത്തിന് മുൻപ് അവനെ തൂക്കി കൊണ്ടു വരാമെന്ന് അല്ലേ നീ പറയേണ്ടത്്. അത് അങ്ങനെ പറ്റില്ല സാർ സി ഐ പറഞ്ഞു. ന്യായം നോക്കി മാത്രമേ ഞാൻ ചെയ്യു. ഞാൻ ആരോടും പിരിവോ കപ്പമോ വാങ്ങുന്നില്ല. നീ ആരിൽ നിന്നും കപ്പം വാങ്ങിയാൽ എനിക്കെന്ത് ? സാർ മര്യാദയ്ക്ക് സംസാരിക്കണം. സാർ പറയുന്ന പ്രകാരം ഞാൻ ആളെ തൂക്കി അകത്തിട്ടാൽ എന്നെ സംരക്ഷിക്കാൻ ആരുമുണ്ടാവില്ല-ഇതാണ് സിഐ നൽകുന്ന മറുപടി.

ഒടുവിൽ ഭീഷണിയുടെ സ്വരത്തിൽ കയർത്തു കൊണ്ടാണ് മന്ത്രി ഫോൺ വെച്ചത്. മന്ത്രിയും സി ഐ യും തമ്മിലുള്ള ഫൺ സംഭാഷണത്തിൽ കയർത്തു സംസാരിക്കുന്നതു ഭീക്ഷണിയുടെ സ്വരം പ്രയോഗിക്കുന്നതും ഭക്ഷ്യ മന്ത്രി ജി ആർ അനിൽ തന്നെയാണ്. മന്ത്രിയും സി ഐ യും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ഓഡിയോ പുറത്തു വന്ന സാഹചര്യത്തിൽ സി ഐ യ്ക്ക് എതിരെ നടപടി എടുത്താൽ അത് സർക്കാരിന് തന്നെ ചീത്തപ്പേരാകും. കൂടാതെ സി ഐയെ കുഴപ്പക്കാരനായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതിൽ പൊലീസുകാർക്കും അമർഷം ഉണ്ട്.

ഇപ്പോഴത്തെ നടപടിക്കെതിരെ പൊലീസ് സേനക്കുള്ളിൽ പ്രതിഷേധം ശക്തമാണ്. വട്ടപ്പാറ എസ്എച്ച്ഒയുടെ സേനയുടെ മനോവീര്യം തകർക്കാനെ ഈ നടപടി വഴിവെയ്ക്കുവെന്ന് പൊലീസുകാർ പറയുന്നു. പൊലീസ് അസോസിയേഷനും ഓഫീസേർസ് അസോസിയേഷനും പ്രത്യക്ഷത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ലന്നും ഈ കേസിൽ സി ഐ യ്ക്ക് ഒപ്പം തന്നെ അവരും നിൽക്കമെന്നും സൂചനയുണ്ടായിരുന്നു. എന്നിട്ടും നടപടി ഉണ്ടായിരിക്കയാണ്.