- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വിഡി സതീശനെതിരായ നീക്കം പൊളിയുമ്പോൾ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ 150 കോടി രൂപയുടെ കോഴയാരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. നിയമസഭയിൽ പി.വി. അൻവർ കൊണ്ടുവന്ന വിഷയം കെ.റെയിൽ പദ്ധതി അട്ടിമറിക്കാൻ കർണാടകയിൽ നിന്നും കൈക്കൂലി വാങ്ങിയെന്നും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നുമായിരുന്നു ആവശ്യം.
പി വി അൻവർ നിയമസഭയിൽ ഉന്നയിച്ച ആരോപണത്തിൽ കേരളാ കോൺഗ്രസ് എം നേതാവ് എ എച്ച് ഹഫീസിന്റെ ഹർജിയിലാണ് കോടതി നടപടി. സർക്കാരിന്റെ സ്വപ്നപദ്ധതിയായ കെ റെയിൽ അട്ടിമറിക്കാൻ വൻ സാമ്പത്തിക ഗൂഢാലോചന നടന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഇതിന് ചുക്കാൻ പിടിച്ചതെന്നും ആയിരുന്നു പി വി അൻവറിന്റെ ആരോപണം. ഈ ആരോപണത്തിൽ വിഡിക്കെതിരെ നടത്തിയ നീക്കമാണ് വിജിലൻസ് കോടതി തള്ളിക്കളയുന്നത്.
നിയമസഭാ പ്രസംഗത്തിന് സഭയുടെ പ്രിവിലേജ് ഉള്ളതിനാൽ കേസെടുക്കാൻ ബുദ്ധിമുട്ടാണെന്ന് നിയമോപദേശം ലഭിച്ചതായി നേരത്തേ വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ കേസെടുക്കുന്നതിൽ അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കുന്ന നിയമസഭാ സെക്രട്ടറിയേറ്റിന്റെ കത്ത് ഹർജിക്കാരൻ കോടതിക്ക് കൈമാറി. ഈ കത്ത് പരിഗണിച്ച് അന്വേഷണം ആരംഭിക്കണമെന്നും ഹർജിക്കാരൻ വാദിച്ചു.
തെളിവില്ലാതെ ആരോപണമുന്നയിക്കുന്നത് ശരിയല്ലെന്നും എന്ത് തെളിവാണ് കൈവശമുള്ളതെന്നും കഴിഞ്ഞ തവണ കേസ് പരിഗണിച്ചോൾ കോടതി ഹർജിക്കാരനോട് ചോദിച്ചിരുന്നു. ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലെ കമ്പനികളിൽ മൂന്ന് തവണയായി 150 കോടി രൂപ കോയമ്പത്തൂർ വഴി ചാവക്കാട്ട് എത്തിച്ചുവെന്നും, ഈ തുക വി ഡി സതീശന് ലഭിച്ചു എന്നുമായിരുന്നു അൻവറിന്റെ ആരോപണം. കപ്പലിൽ പണം കൊണ്ടു വന്നെന്നായിരുന്നു ആരോപണം.