- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
പത്തനംതിട്ട: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രേരണാക്കുറ്റത്തിന് അറസ്റ്റ് ചെയ്ത ഭർത്താവിനെതിരേ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. വെച്ചുച്ചിറ മുക്കുട്ടുതറ സന്തോഷ് കവലയിൽ കാവുങ്കൽ വീട്ടിൽ സൗമ്യ( 35 ) ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് സുനിൽ കുമാറി (40) നെ ഇന്നലെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ സുനിൽ കുമാറിന്റെ സുഹൃത്തിന്റെ ഭാര്യ നൽകിയ പരാതിയിൽ വെച്ചൂച്ചിറ പൊലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. ഈ കേസിൽ ഒന്നാം പ്രതി ഈ യുവതിയുടെ ഭർത്താവ് തന്നെയാണ്.
താനും ഭർത്താവുമൊന്നിച്ചുള്ള കിടപ്പറ രംഗങ്ങൾ ഭർത്താവ് തന്നെ പകർത്തുകയും അത് സുനിൽ കുമാറിന് കൈമാറുകയും ചെയ്തുവെന്നും ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സുനിൽ കുമാറുമായി ലൈംഗിക ബന്ധത്തിന് ഭർത്താവ് നിർബന്ധിക്കുന്നുവെന്നുമാണ് യുവതിയുടെ പരാതി. സുനിൽ കുമാർ ദൃശ്യങ്ങൾ കൈയിലുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ യുവതി സ്വന്തം വീട്ടിലേക്ക് പോവുകയും എരുമേലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. കുറ്റകൃത്യം സംഭവിച്ചിരിക്കുന്നത് വെച്ചൂച്ചിറ സ്റ്റേഷൻ പരിധിയിൽ ആയതിനാൽ ഇവിടേക്ക് കൈമാറിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസിൽ യുവതിയുടെ ഭർത്താവ് ഒന്നാം പ്രതിയും സുനിൽ കുമാർ രണ്ടാം പ്രതിയുമാണ്.
ബുധനാഴ്ച രാവിലെയാണ് വീടിനുള്ളിലെ കിടപ്പുമുറിയിൽ സുനിിൽ കുമാറിന്റെ ഭാര്യ സൗമ്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഏകമകൻ സായി സൗമ്യയുടെ വീട്ടിലായിരുന്നു. മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് എരുമേലി തെക്ക് എലിവാലിക്കര തൈപ്പുരയിടത്തിൽ വീട്ടിൽ ശശി (61) പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സൗമ്യയുടെ ആത്മഹത്യയിലേക്ക് നയിച്ച ഞെട്ടിക്കുന്ന കഥകൾ പുറത്തു വന്നത്.
പൊലീസ് പറയുന്നത് ഇങ്ങനെ: സുനിൽകുമാർ ഡ്രൈവറാണ്. സൗമ്യ മുക്കൂട്ടുതറയിൽ സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റും. ഡ്രൈവിങ് ജോലിയില്ലാത്ത സമയം സുനിൽ കുമാർ പിതാവിനെ ചായക്കടയിൽ സഹായിക്കും. സുനിലും മുക്കൂട്ടുതറ സ്വദേശിയുമായ മറ്റൊരു യുവാവും അടുത്ത സ്നേഹിതരാണ്. ഇയാളും സൗമ്യയുമായി അടുപ്പവും അവിഹിത ബന്ധവുമുണ്ട്. ഇയാളുടെ ഭാര്യയുടെ ആഭരണങ്ങൾ, പണം എന്നിവ സുനിൽകുമാർ മുഖേനെ സൗമ്യയ്ക്ക് കൈമാറും. ഇതിന്റെ പേരിൽ സൗമ്യ ഇയാൾക്ക് വഴങ്ങുകയാണ്. ഈ വിവരം അറിയാവുന്ന സുനിൽ കുമാർ തനിക്ക് സുഹൃത്തിന്റെ ഭാര്യ വഴങ്ങണം എന്നൊരു ആവശ്യം മുന്നോട്ടു വച്ചു.
എന്നാൽ, യുവതി അതിന് തയാറായില്ല. ഇതിനിടെ സുഹൃത്ത് തന്നെ താനും ഭാര്യയുമായുള്ള കിടപ്പറ രംഗങ്ങൾ സുനിലിന് കൈമാറി. ഇത് പ്രചരിപ്പിക്കാതിരിക്കാൻ തനിക്ക് വഴങ്ങണമെന്ന് സുനിൽ സുഹൃത്തിന്റെ ഭാര്യയോട് ആവശ്യപ്പെട്ടു. സ്വന്തം വീട്ടിലേക്ക് പോയ യുവതി എരുമേലി പൊലീസിൽ പരാതി നൽകി. ബുധനാഴ്ച രാവിലെ 10 ന് പരാതി അന്വേഷിക്കാൻ സുനിലിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്താണ് പരാതി എന്ന് തിരക്കിയപ്പോഴാണ് കിടപ്പറ രംഗങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്നുവെന്നതാണെന്ന് മനസിലായത്.
ഇതോടെ തങ്ങളുടെ വിവരങ്ങൾ മുഴുവൻ പുറത്തു പോകുമെന്ന ഭയന്ന സൗമ്യയും സുനിലും ജീവനൊടുക്കാൻ തീരുമാനിച്ചു. അന്ന് രാത്രി മകനെ വിളിച്ച് സംസാരിച്ചതിന് ശേഷം ആത്മഹത്യയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സുനിൽ നന്നായി മദ്യപിച്ചിരുന്നു. വീടിന്റെ മുറ്റത്ത് ഊഞ്ഞാലിട്ടിരുന്ന പ്ലാസ്റ്റിക് കയറിൽനിന്ന് മുറിച്ചെടുത്ത് കിടപ്പുമുറിയിലെ ഫാനിൽ കെട്ടിമുറുക്കിയതും സൗമ്യയുടെ കഴുത്തിൽ ഇടാൻ കുരുക്കിട്ടുകൊടുത്തതും സുനിലാണ്. യുവതിക്ക് കയറിനിൽക്കാൻ പാകത്തിന് കട്ടിൽ ചരിച്ചിട്ടു കൊടുക്കുകയും ചെയ്തു.
ആദ്യം സൗമ്യ തൂങ്ങും. അതിന് ശേഷമേ സുനിൽ തൂങ്ങാവൂ എന്നു പരസ്പരം ധാരണയുണ്ടായിരുന്നു. സുനിൽ തൂങ്ങി മരിക്കാനായി ഒരു കഷണം കയർ മുറിച്ച് മുറിയിൽ കുരുക്ക് ഉണ്ടാക്കി ഇട്ടിട്ടുമുണ്ടായിരുന്നു. സൗമ്യ തൂങ്ങിമരിച്ചെങ്കിലും സുനിൽ അതിന് തയാറായില്ല. മദ്യലഹരിയിൽ കിടന്ന് ഉറങ്ങിപ്പോയ സുനിൽ പിറ്റേന്ന് രാവിലെ സൗമ്യ തൂങ്ങി മരിച്ചു നിൽക്കുന്നതാണ് കണ്ടത്. വിശദമായ ചോദ്യം ചെയ്യലിൽ സുനിൽ സംഭവിച്ച കാര്യങ്ങളെല്ലാം പൊലീസിനോട് പറഞ്ഞു. പൊലീസ് ഇൻസ്പെക്ടർ ആർ. റോജ്, എസ്‌ഐ. രതീഷ് കുമാർ, എസ്.സി.പി.ഓ പി.കെ.ലാൽ, സി.പി.ഓ അനു കൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.