- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ആർ ഒ സി കണ്ടെത്തലുകൾ മുഖ്യമന്ത്രിയുടെ കുടുംബത്തിന് കരുക്കാകും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾക്ക് സ്വകാര്യ കരിമണൽ കമ്പനി മാസപ്പടി നൽകിയെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്ന രീതിയിൽ രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ അന്വേഷണറിപ്പോർട്ട് പുറത്തുവന്നതോടെ ഉയരുന്നത് നിരവധി ചോദ്യങ്ങൾ. സിഎംആർഎല്ലിന് വീണയുടെ കമ്പനി നൽകിയ സേവനം എന്താണ് എന്നതാണ് ഇതിൽ പ്രധാനം. ആർ.ഒ.സി.യുടെ അന്വേഷണത്തിൽ വീണയ്ക്ക് രേഖകൾ ഹാജരാക്കാനും വിശദീകരിക്കാനും കഴിയാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും പ്രസക്തമാണ്. സി.എം.ആർ.എൽ. കമ്പനിയുടെ ഡയറക്ടർബോർഡിൽ പൊതുമേഖലാ സ്ഥാപനമായ കെ.എസ്ഐ.ഡി.സി.യുടെ പ്രതിനിധിയുമുണ്ട്. ഇത്തരം കരാറിൽ ബോർഡ് അംഗങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്ന് അന്വേഷണറിപ്പോർട്ടിൽ പറയുന്നു.
എന്നിട്ടും കെ.എസ്ഐ.ഡി.സി. എന്ത് നടപടിയെടുത്തുവെന്നതും നിർണ്ണായകമാണ്. അതുകൊണ്ടാണ് സിഎംആർഎല്ലിനും എക്സാലോജിക്കിനുമൊപ്പം കെ എസ് ഐ ഡി സിയും പ്രതിക്കൂട്ടിലാകുന്നത്. കരിമണൽ കമ്പനി വീണയ്ക്ക് പണം നൽകിയത് അഴിമതിയുടെ പരിധിയിൽ വരുന്നതാണെങ്കിൽ, എന്ത് അഴിമതിയാണ് നടന്നിട്ടുള്ളതെന്ന ആർ ഒ സിയുടെ ചോദ്യവും നിർണ്ണായകമാണ്. സി.എം.ആർ.എൽ. എന്ന കമ്പനി ആദായ നികുതിയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുന്നതിനാണ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന് മുമ്പിലേക്ക് പോയത്. ഈ വിഷയത്തിൽ വീണയുടെ കമ്പനി പ്രതിസ്ഥാനത്തുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അവർക്ക് ഈ വിഷയത്തിൽ വിശദീകരണം നൽകേണ്ടി വരാത്തതും. എന്നാൽ ആർ ഒ സി എത്തിയതോടെ കഥ മാറി.
നിയമപരമായ കരാറും സുതാര്യമായ പണമിടപാടും എന്ന രീതിയിൽ വീണയുടെ കമ്പനിക്കായി മാധ്യമങ്ങളിൽ പ്രതിരോധം തീർത്തത് സിപിഎമ്മാണ്. എന്നാൽ, ഈ രണ്ടുവാദവും നിലനിൽക്കുന്നതല്ലെന്നാണ് ആർ.ഒ.സി.യുടെ അന്വേഷണ റിപ്പോർട്ടും കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന ശുപാർശയും വ്യക്തമാക്കുന്നത്. ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിലൂടെയാണ് വീണയ്ക്ക് മാസപ്പടി നൽകിയതിന്റെ വിവരങ്ങൾ പുറത്തുവന്നത്. സ്വകാര്യ കരിമണൽ കമ്പനി, എക്സാലോജിക്കിന് നൽകിയ പണത്തിനു പുറമേ, വീണയ്ക്ക് മാസംതോറും പണം നൽകിയിട്ടുണ്ട്. അത് ആർ.ഒ.സി.യുടെ അന്വേഷണപരിധിയിൽ വരുന്നില്ല. വീണയ്ക്ക് ലഭിച്ച പണത്തിന്റെ കണക്ക് അവരുടെ ഭർത്താവായ മന്ത്രി മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ സത്യവാങ്മൂലത്തിലും കാണിച്ചിട്ടില്ല. മുഖ്യമന്ത്രിക്കും മകൾക്കുമെതിരേ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ഒറ്റ വാദത്തിലേക്ക് ഈ വിവാദത്തിലുള്ള പ്രതിവാദം ചുരുക്കാനാണ് ഇപ്പോൾ സിപിഎം. ശ്രമം.
സേവനകരാറിന്റെ മറവിൽനടന്നത് കള്ളപ്പണം വെളിപ്പിക്കലാണ്. ഇതിൽ അഴിമതിയുമുണ്ട്. ബന്ധപ്പെട്ട ഏജൻസികൾ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് ആർ ഒ സിയുടെ കണ്ടെത്തൽ. കമ്പനികൾ തമ്മിലുള്ള കരാർ ഡയറക്ടർബോർഡിന്റെ അനുമതിയോടെയാവണം. ആ തീരുമാനത്തിന് ഒപ്പ് അടക്കമുള്ള മിനിറ്റ്സ് ഉണ്ടാവണം. എക്സാലോജിക്കുമായുണ്ടാക്കിയ കരാറിനെ സംബന്ധിച്ച് കെ.എം.എം.എലിന്റെ ഡയറക്ടർ ബോർഡ് അറിഞ്ഞിരുന്നില്ലെന്നതും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ഓഡിറ്റർ സാക്ഷ്യപ്പെടുത്തിയ രേഖയോ, പൊതുയോഗം അംഗീകരിച്ച കണക്കോ ഇല്ല. സാമ്പത്തിക നേട്ടത്തിന് കമ്പനിയുടെ പേരിൽ വ്യാജരേഖയുണ്ടാക്കുന്നത് ഗുരുതരമായ കുറ്റമാണ്.
പണം വാങ്ങിയത് സേവനത്തിനാണ് എന്ന് തെളിയിക്കുന്ന ഒരുരേഖയും ഹാജരാക്കാൻ എക്സാലോജിക്കിന് കഴിഞ്ഞിട്ടില്ല. സി.എം.ആർ.എൽ. എക്സാലോജിക്കിന് നൽകിയ പണത്തിന് ജി.എസ്.ടി. അടച്ചതിന്റെ വിവരങ്ങൾ മാത്രമാണ് എക്സാലോജിക്ക് കൈമാറിയത്.