തിരുവനന്തപുരം: സോളാർ വിവാദ നായിക സരിത എസ് നായർക്കെതിരെ ആരോപണങ്ങളുമായ വിഷം കൊടുത്തുകൊല്ലാൻ ശ്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന കേസിൽ പ്രതിയായ വിനു കുമാർ. സരിത എസ് നായരുടെ മുൻ സഹായിയായ വിനു കുമാർ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് മുന്നിലെത്തിയാണ് സരിതക്കെതിരെ രംഗത്തെത്തിയത്.

തൊഴിൽ തട്ടിപ്പ് കേസിൽ നിന്നും രക്ഷപ്പെടാനാണ് രോഗമെന്ന നാടകം സരിത കളിച്ചതെന്നാണ് വിനുമാറിന്റെ ആരോപണം. മുടി കൊഴിഞ്ഞതല്ല, ബാർബർ ഷോപ്പിൽ കൊണ്ടുപോയി താൻ മൊട്ടയടിപ്പിച്ചതാണെന്ന് വിനു കുമാർ പറഞ്ഞു. സരിതയുടെ രഹസ്യങ്ങളും തനിക്കറിയാവുന്നതുകൊണ്ടാണ് കേസിൽപ്പെടുത്താൻ ശ്രമിക്കുന്നത്. ന്യൂറോ സംബന്ധമായ അസുഖം മാത്രമാണ് സരിതയ്ക്കുള്ളതെന്നും വിനുകുമാർ പറഞ്ഞു. സോളാർ കേസ് അന്വേഷണം നടക്കുമ്പോൾ പ്രതികൾക്ക് വിവരം ചോർത്തി നൽകി പണം വാങ്ങി. തന്റെ കയ്യിൽ തെളിവുകളുണ്ടെന്ന് വിനു കുമാർ പറഞ്ഞു. കുണ്ടറ ബോംബേറ് കേസിലെ ഗൂഢാലോചനയ്ക്ക് പിന്നിലും സരിതയാണെന്നാണ് വിനു കുമാറിന്റെ ആരോപണം.

അതേസമയം സരിത എസ്.നായരെ ഭക്ഷണത്തിൽ പലതവണയായി രാസവസ്തു ചേർത്തുകൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഡ്രൈവർ വിനു കുമാറിന്റെ ഫോൺ രേഖകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. ചോദ്യം ചെയ്യലിനു ഹാജരാകാൻ വിനു കുമാറിനു നോട്ടിസ് നൽകി. സരിത നൽകിയ പീഡനക്കേസിലെ പ്രതികളുമായി വിനു കുമാർ ഗൂഢാലോചന നടത്തി രാസവസ്തു ഭക്ഷണത്തിൽ കലർത്തിയെന്നാണ് സരിതയുടെ പരാതി. ഫോൺ രേഖകൾ പരിശോധിക്കുന്നതോടെ ഇതിൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

രാസവസ്തു കഴിച്ചതിനെ തുടർന്ന് ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടായെന്നും ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞെന്നും സരിത പറയുന്നു. ഇടതു കാലിനും സ്വാധീനക്കുറവുണ്ടായി. രോഗം ബാധിച്ചതിനെത്തുടർന്ന് ചികിത്സ തേടിയപ്പോഴാണ് വിവരം പുറത്തറിഞ്ഞതെന്നാണ് സരിത പറയുന്നത്. രക്തത്തിൽ അമിത അളവിൽ ആഴ്‌സനിക്, മെർക്കുറി, ലെഡ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തി.

പരാതിക്കാരിയെ ചതിയിലൂടെ കൊലപ്പെടുത്തി സാമ്പത്തിക ലാഭം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ വിനു കുമാർ, സരിത നൽകിയ പീഡന പരാതിയിലെ പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. 2018 മുതൽ കൊലപാതകശ്രമം ആരംഭിച്ചതായി സരിത പറയുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടപ്പോൾ വിഷ വസ്തുവിന്റെ സാന്നിധ്യം സംശയിച്ചെങ്കിലും ആരാണെന്ന് തിരിച്ചറിയാൻ കഴിയാത്തതിനാൽ പരാതി നൽകിയില്ല. 2022 ജനുവരി 3ന് യാത്രയ്ക്കിടെ കരമനയിലെ ഒരു ജൂസ് കടയിൽ വച്ചാണ് വിനു കുമാറാണ് രാസവസ്തു കലർത്തിയതെന്നു മനസിലായതെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.

നേരത്തെ കേസിന് ആധാരമായ സംഭവങ്ങൾ മറുനാടനോടും സരിത വിശദീകരിച്ചിരുന്നു. ഇടതു കണ്ണിന് കാഴ്ച നന്നായി കുറഞ്ഞു. ഒപ്ടിക്കൽ നെർവ്വിനാണ് പ്രശ്നം. ലേസർ ചികിൽസ തുടരുന്നു. നടക്കാനും ബുദ്ധിമുട്ടുണ്ട്. ഞരമ്പുകൾ ഉരുകി പോയി എന്നതാണ് പ്രശ്നം. കളിയിക്കാവിളയിലെ ഡോക്ടറാണ് ഇത് കണ്ടെത്തിയതെന്നും സരിത പറയുന്നു. 2022 ജനുവരി മൂന്നിനു യാത്രയ്ക്കിടെ കരമനയിലെ ഒരു ജൂസ് കടയിൽ വച്ചാണു വിനു കുമാറാണു രാസവസ്തു കലർത്തിയതെന്നു മനസ്സിലായത്. ജൂസ് കുടിക്കാതെ കളഞ്ഞു. കുടിച്ച ഗ്ലാസ് എവിടെയെന്നു ചോദിച്ചു വിനു കുമാർ ബഹളമുണ്ടാക്കിയപ്പോൾ പിറ്റേന്നു മുതൽ ജോലിക്കു വരേണ്ടെന്നു പറഞ്ഞു. ഡോക്ടർമാരുടെ അഭിപ്രായവും മെഡിക്കൽ പരിശോധനാഫലവും കിട്ടിയ ശേഷമാണു ക്രൈംബ്രാഞ്ചിനു പരാതി നൽകിയതെന്ന് സരിത പറഞ്ഞു. ഗുരുതര ആരോപണമാണ് വിനു കുമാറിനെതിരെ സരിത ഉന്നയിക്കുന്നത്.

ദേഹത്ത് ബൗൺ നിറത്തിൽ പാടുകൾ വന്നതും നഖങ്ങളിലെ മാറ്റവുമായിരുന്നു ആദ്യം ശ്രദ്ധയിൽപ്പെട്ടത്. ഇതിന് ശേഷം വയറിളക്കവും ചർദ്ദിയും വന്നു. ഇതോടെയാണ് കളിയിക്കാവളിയിലെ ഡോക്ടറെ കണ്ടത്. ഡോക്ടർ നടത്തിയ അലർജി പരിശോധനയിലാണ് ശരീരത്തിലെ വിഷാംശം കണ്ടെത്തുന്നത്. വിഷം തന്നത് കളിയിക്കാവിളയിലെ ഡോക്ടറാണെന്ന് വരുത്താനും വിനു കുമാർ ശ്രമിച്ചു. ആ ആശുപത്രിയിലെ പി ആർ ഒയ്ക്ക് ചില കോൺഗ്രസ് ബന്ധങ്ങളുമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെടുത്തി ആശുപത്രിയുടെ തലയിൽ വയ്ക്കാൻ പരമാവധി ശ്രമിച്ചു. എന്റെ അമ്മ പോലും ആ സംശയം ഉയർത്തി. എന്നാൽ പിന്നീട് കാര്യങ്ങളെല്ലാം വ്യക്തമായി. ഇതോടെ വിനു കുമാറിനെ ഒഴിവാക്കി. പരിശോധനകളിൽ വിഷാംശം തെളിഞ്ഞെന്നും സരിത പറയുന്നു.

2014 ഒക്ടോബർ മുതൽ വിനു കുമാർ തനിക്കൊപ്പമുണ്ട്. 2014 ഫെബ്രുവരിയിൽ ജയിലിൽ നിന്നിറങ്ങി. ജയിലിൽ നിന്ന് മോചിതനായ ശേഷം താമസിച്ചത് ബാലകൃഷ്ണ പിള്ള സാറിന്റെ നിർദ്ദേശനുസരണം ശരണ്യാ മനോജിന്റെ വീട്ടിലാണ്. എന്തുകൊണ്ടാണ് അങ്ങനെ താമസിച്ചതെന്ന് ആർക്കും മനസ്സിലാകും. അതിപ്പോൾ പറഞ്ഞിട്ടുകാര്യമില്ല. ഓഗസ്റ്റിൽ വീട്ടിലെത്തി. കേസുണ്ട്. ജോലി ഇല്ല. അതിനിടെ തമിഴ്‌നാട്ടിൽ ജോലി കിട്ടി. സ്ഥിര യാത്രയുണ്ടായിരുന്നു. ടൂർസ് ആൻഡ് ട്രാവൽസിൽ നിന്ന് വണ്ടി പിടിച്ചു. ടാക്സി. കെ എൻ ട്രാവൽസിൽ നിന്ന് ആദ്യം വന്ന പയ്യന് കുവൈറ്റിലേക്ക് വിസ കിട്ടി. പിന്നെ വന്ന ഡ്രൈവറാണ് വിനു. കുടുംബ പരമായി ഏറെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു വിനുവിന്. പിന്നീട് കാർ വാങ്ങി. അപ്പോൾ വിനു ഡ്രൈവറായി. അതിന് ശേഷം വിനുവിന്റെ കുടുംബവും കൂടെയായി.

എനിക്കൊപ്പം അമ്മയും മക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത് അന്ന്. ആരുമില്ലായിരുന്നു. അതുകൊണ്ട് തന്നെ വിനുവിന്റെ വലിയ കുടുംബം താങ്ങും തണലുമാകുമെന്ന് കരുതി. വീട് വച്ചു കൊടുത്തു. അതിന് ശേഷമാണ് ഞാൻ വീടു വച്ചത്. അപ്പോൾ തന്നെ വിനുവിന്റെ കുടുംബാഗംങ്ങളുടെ രീതികൾ മാറി തുടങ്ങി. ആരോടും വഴക്ക് കൂടരുതെന്ന് അമ്മ പറഞ്ഞതിനാൽ അതൊക്കെ കണ്ടില്ലെന്ന് വച്ചു. എന്നെ ആ സമയം പലരും വിളിക്കുമായിരുന്നു. പലരും വിളിച്ചത് വിനുവിന്റെ ഫോണിലാണ്. കേസ് കൊടുക്കരുതെന്ന് പറഞ്ഞ് കോൺഗ്രസുകാരും വിളിച്ചിരുന്നു. എന്റെ എല്ലാ കാര്യവും നോക്കുന്ന ആളെ പോലെ വിനു മാറി. കേസ് ഒതുക്കാൻ വിളിക്കുന്ന കോൺഗ്രസുകാർക്ക് വിനു സ്വന്തം നമ്പരും പലപ്പോഴും നൽകി.

2018ൽ സോളാർ അന്വേഷണ റിപ്പോർട്ട് കൊടുത്തു. ഒക്ടോബറിൽ തിരുവനന്തപുരത്ത് ഉണ്ടാകണമെന്ന് പ്രത്യേകം പറഞ്ഞു. രാവിലെ പോകും വൈകുന്നേരമാകും തിരിച്ചെത്താൻ. ഇതിനിടെ കോളറ പോലുള്ള അസുഖം വന്നു. വയറിക്കളം, ചർദ്ദി, തലപെരുപ്പം എന്നിവ വന്നു. ഡയേറിയ ആയതുകൊണ്ട് ഫുഡ് പോയിസൺ ആണെന്ന് കരുതി. സ്വകാര്യ ആശുപത്രി.... അഡ്‌മിറ്റാക്കി.. എന്തു ഭക്ഷണം കഴിച്ചാലും ദേഹത്ത് പൊങ്ങൽ വരും. കുറച്ചു ദിവസം പച്ചവള്ളം മാത്രം കഴിച്ചായിരുന്നു ജീവിതം. ഇടത്തേക്കാൽ അനങ്ങാതെ ആയതോടെ തിരുമി. അതിന് ശേഷമാണ് അലർജി ടെസ്റ്റ് എടുത്തത്. ഇതോടെ കളിയിക്കാവിളയിലെ ഡോക്ടർക്ക് കാര്യം മനസ്സിലായി. കൂടുതൽ മെച്ചപ്പെട്ട ആശുപത്രിയിൽ പോകാൻ നിർദ്ദേശിച്ചു. അങ്ങനെ എസ് കെ ആശുപത്രിയിൽ എത്തി.

ഇതിനിടെ നട്ടെല്ല് കുത്തി പരിശോധിച്ചു. ഞരമ്പ് ഉരുകുന്നുവെന്ന് കണ്ടെത്തി. ഡോക്ടർ പ്രതിരോധത്തിന് മരുന്ന് തന്നു. പിന്നീട് ശ്രീചിത്രയിലേക്ക് ചികിൽസ മാറ്റി. ഇതേ സമയം ഇടത്തേ കൈയും പ്രശ്നമായി. ശ്രീചിത്രയിൽ കീമോ ചെയ്തു. കീമോ വിഗ് വച്ച് കോടതിയിൽ പോയി. ഇപ്പോൾ ഇമ്യൂണിറ്റി തീരെ കുറവാണ്. മരണം വരെ സംഭവിക്കാവുന്ന തരത്തിൽ ഭക്ഷണത്തിൽ രാസപദാർഥങ്ങൾ കലർത്തി നൽകി. കൊലപാതക ശ്രമം, വഞ്ചന, ഗൂഢാലോചന, സംഘടിത ഗൂഢാലോചന എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. ചികിത്സ തേടിയപ്പോഴാണു വിവരം പുറത്തറിഞ്ഞതെന്നു സരിത പറഞ്ഞു. രക്തത്തിൽ അമിത അളവിൽ ആഴ്സനിക്, മെർക്കുറി, ലെഡ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയത് ഇതിന്റെ ഫലമാണ്.

2018 മുതൽ കൊല്ലാൻ ശ്രമം ആരംഭിച്ചതായി സരിത പറയുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടപ്പോൾ വിഷവസ്തുവിന്റെ സാന്നിധ്യം സംശയിച്ചിരുന്നു. എന്നാൽ ആരാണെന്നു തിരിച്ചറിയാൻ കഴിയാത്തതിനാൽ പരാതി നൽകിയില്ല. 2022 ജനുവരി മൂന്നിനു യാത്രയ്ക്കിടെ കരമനയിലെ ഒരു ജൂസ് കടയിൽ വച്ചാണു വിനു കുമാറാണു രാസവസ്തു കലർത്തിയതെന്നു മനസ്സിലായത്. ജൂസ് കുടിക്കാതെ കളഞ്ഞു. കുടിച്ച ഗ്ലാസ് എവിടെയെന്നു ചോദിച്ചു വിനു കുമാർ ബഹളമുണ്ടാക്കിയപ്പോൾ പിറ്റേന്നു മുതൽ ജോലിക്കു വരേണ്ടെന്നു പറഞ്ഞു. ഡോക്ടർമാരുടെ അഭിപ്രായവും മെഡിക്കൽ പരിശോധനാഫലവും കിട്ടിയ ശേഷമാണു ക്രൈംബ്രാഞ്ചിനു പരാതി നൽകിയതെന്ന് സരിത പറഞ്ഞു.