- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യക്തമായ ഗൂഡോദ്ദേശത്തോടെ നാടിന്റെ സൈര്യം തകർക്കാനായിരുന്നു ശ്രമം; സ്റ്റേഷൻ ആക്രമിക്കുമെന്ന് ഭീഷണി വരുന്നു; വ്യക്തമായ ഗൂഡോദ്ദേശത്തോടെയാണ് അക്രമികൾ വന്നത്; എന്താണ് പ്രതീക്ഷിക്കുന്നതെന്ന് വിവേകത്തോടെ പൊലീസ് തിരിച്ചറിഞ്ഞു; പൊലീസിന് അഭിനന്ദനം; വിഴിഞ്ഞത്ത് ഗൂഢാലോചന തിയറി ശരിവച്ച് മുഖ്യമന്ത്രിയും; പിണറായി നൽകുന്നത് ശക്തമായ നടപടി എന്ന സന്ദേശം
തിരുവനന്തപുരം: മത്സ്യത്തൊഴിലാളി സമരത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം വിവാദത്തിൽ ഒടുവിൽ മൗനം വെടിയുകയാണ് മുഖ്യമന്ത്രി. വനിതാ പൊലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുത്തിരുന്നു. ഈ പരിപാടിയിലാണ് വിഴിഞ്ഞം വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചത്. വിഴിഞ്ഞത്ത് സമരത്തെ കർശനമായി നേരിടുമെന്നാണ് മുഖ്യമന്ത്രി നൽകുന്ന സൂചന.
വിഴിഞ്ഞത്തേത് ഗൂഡശ്രമമെന്ന് മുഖ്യമന്ത്രി പറയുന്നു. വ്യക്തമായ ഭീഷണിയും ഗൂഢാലോചനയും നടന്നു. നാടിന്റെ സൈര്യം തകർക്കുകയാണ് ലക്ഷ്യം. ഭീഷണിയും ആക്രമവും വ്യാപകമായി നടക്കുന്നുവെന്നും മുഖ്യമന്ത്രി പറയുന്നു. അക്രമകൾ എന്താണ് ലക്ഷ്യമിടുന്നതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. അത് അനുസരിച്ച് പൊലീസ് പ്രവർത്തിച്ചുവെന്നും മുഖ്യമന്ത്രി പറയുന്നു. വിഴിഞ്ഞത്തെ പൊലീസ് കരുതലിനെ പ്രശംസിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. വർഗ്ഗീസ ധ്രീവീകരണത്തിനും കലാപത്തിനും ശ്രമമുണ്ടായി എന്നാണ് മുഖ്യമന്ത്രിയും പറയാതെ പറയുന്നത്.
വ്യക്തമായ ഗൂഡോദ്ദേശത്തോടെ നാടിന്റെ സ്വൈര്യം തകർക്കാനായിരുന്നു ശ്രമം. പൊലീസിന് നേരെ ആക്രമണം നടന്നു. പൊലീസ് സ്റ്റേഷൻ ആക്രമിക്കുമെന്ന് ഭീഷണി വരുന്നു. ഭീഷണി മാത്രമല്ല. വ്യാപക ആക്രമണവും നടന്നു. വ്യക്തമായ ഗൂഡോദ്ദേശത്തോടെയാണ് അക്രമികൾ വന്നത്. എന്താണ് പ്രതീക്ഷിക്കുന്നതെന്ന് വിവേകത്തോടെ പൊലീസ് തിരിച്ചറിഞ്ഞു. പൊലീസ് സേനയുടെ ധീരോദാത്തമായ സംയമനമാണ് അക്രമികൾ ഉദ്ദേശിച്ച തരത്തിൽ കാര്യങ്ങൾ മാറാത്തതിന് കാരണം. പൊലീസ് സേനയെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫലത്തിൽ ദേശാഭിമാനി പത്രത്തിലെ ഗൂഢാലോചന തിയറി മുഖ്യമന്ത്രിയും ശരിവയ്ക്കുകയാണ്.
മന്ത്രി അബ്ദുറഹ്‌മാനെതിരെ വർഗീയ പരാമർശം നടത്തിയ വിഴിഞ്ഞം സമര സമിതി കൺവീനർ ഫാദർ.തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലിസ് കേസെടുത്തിട്ടുണ്ട്. വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. പരാമർശം വിവാദമായോടെ ലത്തീൻ സഭയും ഫാ.തിയോഡേഷ്യസും ഖേദം പ്രകടിപ്പിച്ച് പ്രസ്താവനയിറക്കിയിരുന്നു.വിഴിഞ്ഞം തുറമുഖ സെമിനാറിൽ ലത്തീൻ രൂപയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തെ ഫിഷറീസ് മന്ത്രി അബ്ദു റഹാമാൻ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫാ.തിയോഡേഷ്യസ് വർഗീയ പരാർമശം നടത്തിയത്.
മന്ത്രിയുടെ പേരിൽതന്നെ തീവ്രവാദമുണ്ടെന്നായിരുന്നു പരാമർശം. പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനം പല കോണുകളിൽ നിന്നുമുണ്ടായി. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അബ്ദൾ റഹാമാൻ നൽകിയ പരാതിയിലാണ് കേസ്. വർഗിയ സ്പർദ്ധയുണ്ടാക്കാനും, സാമുദായിക അന്തരീക്ഷം തകർക്കാൻ ശ്രമിച്ചതിനുമാണ് കേസ്. പരാമർശം വിവാദമായതോടെ ലത്തീൻ സഭയും ഫാ. തിയോഡേഷ്യസും ഖേദം പ്രകടിപ്പിച്ച് പ്രസ്താവനയിറക്കിയിരുന്നു. വിഴിഞ്ഞം തുറമുഖത്തിന് അനുകൂലമായി ഹിന്ദു ഐക്യവേദിയും പ്രതിഷേധത്തിന് എത്തി. ഹിന്ദു ഐക്യവേദിക്കെതിരേയും കേസെടുത്തിട്ടുണ്ട്.
മറുനാടന്‍ മലയാളി ബ്യൂറോ