- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപിക്കും ശ്രീമതിക്കും എതിരെ കേസെടുക്കണമെന്ന ഹർജിയിൽ 31 ന് വിധി
തിരുവനന്തപുരം : എ കെ ജി സെന്റർ പടക്കമേറിനെ തുടർന്ന് സംസ്ഥാനത്ത് യുഡിഎഫ് ഓഫീസുകളുംം ഗാന്ധി പ്രതിമകളും അടിച്ചു തകർത്തതിന് ഇ.പി ജയരാജനും പി.കെ. ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ അന്തിമ വാദം പൂർത്തിയായി. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് ജഡ്ജി കെ. പി. അനിൽകുമാറാണ് വാദം കേട്ടത്. കേസിൽ ഈ മാസം 31ന് വിധി പറയും.
പരാതിക്കാരനായ പായ്ച്ചിറ നവാസ് നിരവധിയായ പൊതു താൽപര്യ വ്യവഹാരങ്ങൾ നേരിട്ട് നൽകിയും, വാദിച്ചും കോടതിയുടെ വിലപ്പെട്ട സമയങ്ങൾ കളയുന്ന വ്യക്തിയാണെന്നും ആയതിനാൽ കഴമ്പില്ലാത്ത ഈ പരാതി തള്ളണമെന്നും ഇ.പി ജയരാജനും
പി.കെ ശ്രീമതിക്കും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ രാജഗോപാലൻ നായർ ജില്ലാ കോടതിയോട് ആവശ്യപ്പെട്ടു.
എന്നാൽ താൻ നേരിട്ട് തിരുവനന്തപുരം ജില്ലാ കോടതിയിൽ നൽകിയിരിക്കുന്ന ഹർജി, ഒരു മജിസ്‌ട്രേറ്റ് പാസാക്കിയ ഉത്തരവിനെതിരെയാണെന്നും, ഹർജി തള്ളിയ മജിസ്‌ട്രേറ്റിന്റെ നടപടി തെറ്റാണെന്നും, ഒരു പരാതി തള്ളുമ്പോൾ മജിസ്‌ട്രേറ്റ് പാലിക്കേണ്ട അടിസ്ഥാനപരമായ കാര്യങ്ങൾപോലും പാലിക്കാതെയും, സാക്ഷികളെ വിസ്തരിക്കാതെയും, ബഹു. ഹൈക്കോടതികളുടെയും, ബഹു.സുപ്രീം കോടതിയുടെയും വിവിധ മാർഗ്ഗനിർദേശങ്ങളും ഉത്തരവുകളും പാലിക്കാതെയുമാണ് മജിസ്‌ട്രേറ്റ് ഇത്തരത്തിൽ പരാതി തള്ളിക്കൊണ്ട് വെറും രണ്ടുവരിയിൽ ഉത്തരവിറക്കിയത് എന്നതായിരുന്നു പരാതിക്കാരന്റെ വാദം. പി ഡബ്ലു ഡി വകുപ്പ് നഷ്ടം തിട്ടപ്പെടുത്തി നൽകിയ റിപ്പോർട്ടിൽ ഒരു ഓലപ്പടക്കം വീണ് പൊട്ടിയതിൽ എകെജി സെന്ററിന്റെ പുറം മതിലിലെ ഒരു ചീള് കല്ല് മാത്രമേ ചെറിയ ള്ളക്കം സംഭവിച്ചിട്ടുള്ളുവെന്നും ബോധിപ്പിച്ചു. ഇരു കക്ഷികളുയുടെയും വിശദമായ വാദങ്ങളും, പബ്ലിക് പ്രൊസിക്യൂട്ടറുടെ വാദവും കേട്ട കോടതി ഹർജിക്കാരന്റെ കീഴ് കോടതി ഉത്തരവിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയുള്ള ഹർജി ന്യായമല്ലേയെന്നും സാക്ഷികളെ പോലും വിസ്തരിക്കാതെ ഒരു പരാതി എങ്ങനെയാണ് തള്ളുന്നതെന്നും കോടതി ചോദിച്ചു.
ഹർജിക്കാരൻ പരാതിയിൽ സൂചിപ്പിച്ചിരിക്കുന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ്, മാധ്യമപ്രവർത്തകർ ഉൾപ്പെടെ എട്ടു സാക്ഷികളെയും വിസ്തരിക്കണമോ എന്ന് ജഡ്ജി അനിൽ കുമാർ ഹർജിക്കാരനോട് ചോദിച്ചപ്പോൾ എട്ടു പേരെയും സാക്ഷികളായി വിസ്തരിക്കണമെന്ന് ഹർജിക്കാരൻ പറഞ്ഞതിനെ കോടതി അംഗീകരിച്ചു.
എകെജി സെന്ററിൽ കഴിഞ്ഞ വർഷം നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് ജയരാജനും ശ്രീമതിയും നടത്തിയ പരാമർശങ്ങൾ കലാപാഹ്വാനം ആയിരുന്നുവെന്നും, ഇവരുടെ വ്യാജ പരാമർശങ്ങളുടെ ഭാഗമായി സംസ്ഥാനത്തിലുടനീളം കലാപങ്ങൾ ഉണ്ടായി എന്നും ആയതിനാൽ ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ പായ്ചിറ നവാസ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലും, കമ്മീഷണർ ഓഫീസിലും പരാതി കൊടുത്തിരുന്നു.
എന്നാൽ ആ പരാതിയിൽ ഒരു മാസം കഴിഞ്ഞിട്ടും നടപടികൾ ഉണ്ടാകാത്തതിനാൽ തിരുവനന്തപുരം ജെ.ഫ്.എം.സി 3 കോടതിയിൽ ഹർജി നൽകി. രണ്ടു മാസങ്ങൾക്ക് ശേഷം ഈ ഹർജിയും കോടതി തള്ളിയിരുന്നു. ഈ നടപടിക്കെതിരെയാണ് ഹർജിക്കാരൻ ഒരു വർഷത്തിനുശേഷം തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചത്.