ആലപ്പുഴ : ദേശീയ പാതയിൽ പുത്തൻചന്തയിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചുകയറി അപകടം. അഞ്ച് പേർക്ക് പരിക്കേറ്റു. റോഡിന് സമീപം നിൽക്കുകയായിരുന്ന തുറവൂർ സംസ്‌കൃത കോളേജ് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരിൽ രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളേജിലും, ഒരാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

അതേ സമയം, പാലക്കാട് പുതുശ്ശേരിയിൽ കെഎസ്ആർടിസി ബസ് കണ്ടെയ്‌നർ ലോറിയുടെ പിറകിലിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ബസിന്റെ മുൻവശത്തിരുന്ന് സഞ്ചരിക്കുകയായിരുന്നവർക്കാണ് പരിക്കേറ്റത്. കോയമ്പത്തൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ബസാണ് ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറിയത്. ഇരുവാഹനങ്ങളും പാലക്കാട് ഭാഗത്തേക്കാണ് പോയിരുന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ല.