തലശേരി: തലശേരി പുതിയ ബസ് സ്റ്റാൻഡിലെ മണവാട്ടി ജങ്ഷനിലെ റോഡരികിൽ നിർത്തിയിട്ട കാറിൽ ചാരിനിന്നത് ചവുട്ടേറ്റ് വാരിയല്ലിന് ക്ഷതമേറ്റ ആറുവയസുകാരനായ രാജസ്ഥാനി കുടുംബത്തിലെ ബാലൻ ഇന്ന് വൈകുന്നേരം തലശേരി ജനറൽ ആശുപത്രി വിട്ടു. കുട്ടിയെയും അമ്മയെയും തലശേരി മഹിളാമന്ദിരത്തിലേക്ക് മാറ്റി.

ഇതിനിടെ, രാജസ്ഥാനി ബാലനെ ചവിട്ടിത്തെറിപ്പിച്ച കതിരൂർ പൊന്യത്തെ മുഹമ്മദ് ഷിഹാദിനെ കോടതി അന്വേഷണ ഉദ്യോഗസ്ഥന് കസ്റ്റഡിയിൽ വിട്ടു നൽകി തെളിവെടുപ്പിനായി 24 മണിക്കൂർ നേരത്തേക്കാണ് വിട്ടു നൽകിയത്. സംഭവം നടന്ന തലശേരി പുതിയ ബസ് സ്റ്റാൻഡിലെ മണവാട്ടി ജങ്ഷനു സമീപം പ്രതിയെയും കൊണ്ടു വന്നു തെളിവെടുപ്പ് നടത്തി.

റോഡരികിൽ നിർത്തിയിട്ട കാറിൽ ചാർന്നു നിന്നതിന് രാജസ്ഥാനി ബാലനെ ചവിട്ടിത്തെറിപ്പിച്ച കേസിൽ ജൂഡീഷ്യൽ കസ്റ്റഡിയിലുള്ള കതിരൂർ പൊന്യത്തെ മുഹമ്മദ് ഷിഹാദിനെ തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥന് വിട്ടു നൽകിത്. തളിവെടുക്കാനായി 24 മണിക്കൂർ നേരമാണ് അനുവദിച്ചത്. ചൊവ്വാഴ്ച രാവിലെ 11ന് പ്രതിയെ തിരികെ കോടതി മുൻപാകെ ഹാജരാക്കണമെന്ന വ്യവസ്ഥയിലാണ് പൊലീസ് കസ്റ്റഡി അനുവദിച്ചത്. അന്വേഷണ സംഘത്തിന്റെ ഹരജി പരിഗണിച്ച കോടതി പ്രതിയെ ജയിലിൽ നിന്നും ഹാജരാക്കാൻ കഴിഞ്ഞ ശനിയാഴ്ച പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ഇതിനിടെ മുഹമ്മദ് ഷിഹാദിന്റെ ചവിട്ടേറ്റ പരിക്കുകളോടെ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറ് വയസുകാരൻ ഗണേശൻ തിങ്കളാഴ്‌ച്ച വൈകുന്നേരം രണ്ടരയോടെ ആശുപത്രി വിട്ടു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടരയോടെയുണ്ടായ അനിഷ്ട സംഭവത്തിലാണ് കുട്ടിക്ക് പരിക്കേറ്റിരുന്നത്.നാല് ദിവസമായി ജനറൽ ആശുപത്രി സർജിക്കൽ വാർഡിൽ കഴിഞ്ഞിരുന്ന ഗണേശനുമായി ആശുപത്രി വിടുന്ന അമ്മ മിത്രയോട് ഇനി എങ്ങോട്ട് പോവുമെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ബസ് സ്റ്റാന്റിലേക്കെന്നായിരുന്നു മറുപടി.'. എന്റെ മകനെ ചവിട്ടി പരിക്കേൽപിച്ചയാളുടെ ആളുകൾ ഞങ്ങളെയും ആക്രമിക്കുമെന്ന് പേടിയുണ്ടെന്നും മിത്ര പറഞ്ഞു. ഇതോടെയാണ് ഇവരെ മഹിളാമന്ദിരത്തിലേക്ക് താൽക്കാലികമായി മാറ്റിപാർപ്പിക്കാൻ പൊലീസ് തീരുമാനിച്ചത്.