- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശ്ശേരിയുടെ ക്രിക്കറ്റ് ആവേശത്തിന് മാറ്റൂകൂട്ടാൻ ബിനീഷിന് കഴിയട്ടെ; കേരളത്തിലെങ്ങും ക്രിക്കറ്റിന് കരുത്തുറ്റ കളിക്കാരെ വാർത്തെടുക്കാൻ സംഭാവന നൽകാൻ അദ്ദേഹത്തിനാവും; കെ.സി.എ തലപ്പത്തേക്കെത്തിയ ബിനീഷ് കോടിയേരിക്ക് ആശംസയുമായി സ്പീക്കർ എ എൻ ഷംസീർ
തിരുവനന്തപുരം:തിരഞ്ഞെടുപ്പിലൂടെ കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിനീഷ് കോടിയേരിക്ക് സ്പീക്കർ എ എൻ ഷംസീറിന്റെ ആശംസ.ഇന്ത്യയിൽ ആദ്യമായി ക്രിക്കറ്റ് കളി ആരംഭിച്ച നാട്ടിൽ നിന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി പദത്തിലൂടെ കേരള ക്രിക്കറ്റിന്റെ നെറുകയിലെക്കെത്തിയ പ്രിയ സഹോദരൻ ബിനീഷ് കോടിയേരിക്ക് ആശംസകളെന്നാണ് തന്റെ ഫേസ്‌ബുക്കിൽ ഷംസീർ കുറിച്ചത്.
തലശേരിയുടെ ക്രിക്കറ്റ് ആവേശത്തിന് മാറ്റുകൂട്ടാനും കേരളത്തിലെങ്ങും ക്രിക്കറ്റിന് കരുത്തുറ്റ കളിക്കാരെ വാർത്തെടുക്കാനും ഒട്ടേറെ സംഭാവനകൾ നൽകാൻ ബനിഷിനെ സാധിക്കട്ടെയെന്നും സ്പീക്കർ ആശംസിച്ചു.ജയേഷ് ജോർജ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയിൽ ജോയിന്റ് സെക്രട്ടറി പദത്തിലേക്കാണ് ബിനീഷ് എത്തുക.ബിനീഷിനെ കൂടാതെ മറ്റ് പുതിയ ഭാരവാഹികളെയും കെസിഎ തീരുമാനിച്ചിട്ടുണ്ട്.
വിനോദ് എസ് കുമാറാണ് പുതിയ കെസിഎ സെക്രട്ടറിയാകുക. പി ചന്ദ്രശേഖരനാണ് വൈസ് പ്രസിഡന്റ്. കെ എം അബ്ദുൾ റഹിമാൻ ട്രഷററായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.ജോയിന്റ് അപെക്സ് കൗൺസിലിന്റെ കൗൺസിലറായി സതീശനെ നിയമിച്ചു.നേരത്തെ കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ബിനീഷ് കോടിയേരി പിന്തുണച്ച പാനലിന് വിജയം ലഭിച്ചിരുന്നു.എല്ലാവരും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടതെന്ന് കെസിഎ വാർത്താ കുറിപ്പിൽ അറിയിച്ചിരുന്നു.
കണ്ണൂരിൽ നിന്നുള്ള കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധിയായി ബിനീഷിനെ തെരഞ്ഞെടുക്കുകയും ചെയ്തു. ബിനീഷിന്റെ പാനലിനെതിരെ മുൻഭാരവാഹികളടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. എന്നാൽ ബിനീഷിന്റെ വിജയം ആധികാരികമായിരുന്നു.ബിനീഷിനൊപ്പം കൃഷ്ണരാജും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് യഥാക്രമം 38, 32 വോട്ടുകൾ നേടിയാണ്.തിരഞ്ഞെടെുപ്പിൽ 50 ക്ലബ്ബുകൾക്കാണ് വോട്ടവകാശമുണ്ടായിരുന്നത്.ബിനീഷിന്റെ പാനലിൽ മത്സരിച്ച 17 പേരും വിജയിച്ചു. പ്രസിഡന്റ് എസിഎം ഫിജാസ് അഹമ്മദിന് 35 വോട്ടുകളാണ് ലഭിച്ചത്.




