കണ്ണൂർ: കോൺഗ്രസിൽ ശശി തരൂരിന്റെ മലബാർ പര്യടനത്തിന് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയെന്ന വിവാദത്തിനിടെ, തിരുവനന്തപുരം എംപിയെ പുകഴ്‌ത്തി നിയമസഭ സ്പീക്കർ എ എൻ ഷംസീർ. താൻ തരൂരിന്റെ കടുത്ത ആരാധകനാണെന്ന് ഷംസീർ പറഞ്ഞു. അദ്ദേഹത്തെ വേദിയിൽ ഇരുത്തിയായിരുന്നു സ്പീക്കറുടെ പരാമർശം. ശശി തരൂർ ലോക പ്രശ്സ്തനാണ്. താൻ അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണെന്നായിരുന്നു ഷംസീറിന്റെ വാക്കുകൾ.

മാഹി കലാഗ്രാമത്തിൽ കഥാകാരൻ ടി പത്മനാഭന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന പരിപാടിയിലാണ് ഷംസീർ തരൂരിനെ പുകഴ്‌ത്തിയത്. പരിപാടിക്ക് മുൻപ് മാധ്യമങ്ങളെ കണ്ട ശശി തരൂർ, യൂത്ത് കോൺഗ്രസ് വിട്ടുനിന്നതിൽ ഗൂഢാലോചനയുണ്ടെന്ന കെ മുരളീധരന്റെ ആരോപണത്തിൽ നേതൃത്വം മറുപടി പറയട്ടേയെന്ന് പറഞ്ഞു. കോൺഗ്രസിനെ ഇഷ്ടപ്പെടുന്ന ആളുകൾ തന്നെ കേൾക്കാനെത്തിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.