ഇരിട്ടി: പേരാവൂർ മുരിങ്ങോടിയിൽ സ്‌കൂട്ടറിൽ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രിക മരിച്ചു. മുരിങ്ങോടിയിലെ കരിപ്പാക്കണ്ടി സജീറിന്റെ ഭാര്യ റഷീദ ( 30 ) ആണ് മരിച്ചത്. പേരാവൂർ ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ അദ്ധ്യാപികയാണ്. ബുധനാഴ്ച ഉച്ചക്ക് 12.30 തോടെ ആയിരുന്നു അപകടം.

ഇരിട്ടി - പേരാവൂർ റോഡിൽ ഇവർ സഞ്ചരിച്ച സ്‌കൂട്ടിയിൽ പിന്നിൽ നിന്നും വന്ന ലോറി ഇടിക്കുകയായിരുന്നു. ഉടനെ നാട്ടുകാർ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ആറുവയസ്സുകാരി ഷഹൻസിയെക്കൂടാതെ ഒന്നര വയസ്സുള്ള മകളുമുണ്ട്.