- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂർ: ദേശീയപാത കൊരട്ടിക്കടുത്ത് ചിറങ്ങരയിൽ ടോറസ് ഇടിച്ച് സ്‌കൂട്ടർ യാത്രികരായ ദമ്പതികൾ മരിച്ചു. പാറക്കടവ് കുറുമശ്ശേരി ട്രൗണ്ടിന് സമീപം താവളത്തുപറമ്പിൽ വീട്ടിൽ ടി കെ സജീവ് (52), ഭാര്യ സിമി (39) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് 6.20ഓടെ ചിറങ്ങര സിഗ്‌നലിന് സമീപമായിരുന്നു അപകടം. സിഗ്‌നൽ തെളിഞ്ഞയുടൻ ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടർ മുന്നോട്ടെടുത്തപ്പോൾ ഇടതു വശത്തെ സർവീസ് റോഡിൽ നിന്ന് മറ്റൊരു വാഹനം ദേശീയപാതയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചു. ഇതോടെ സ്‌കൂട്ടർ വലത്തോട്ട് ഒതുക്കുകയും ഈ സമയം പിറകിൽ വന്ന ടോറസ് സ്‌കൂട്ടറിൽ ഇടിച്ചു കയറുകയായിരുന്നുവെന്നുമാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
Next Story




