- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീബ്രാ ലൈൻ കടക്കുന്നതിനിടെ സ്‌കൂട്ടറിടിച്ച് അമ്മയ്ക്കും മകനും പരിക്ക്
തൊടുപുഴ: സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്‌കൂട്ടറിടിച്ച് അമ്മയ്ക്കും മകനും പരിക്ക്. തൊടുപുഴ പുളിമൂട്ടിൽ തോമസിന്റെ ഭാര്യ അഞ്ജു, മൂന്നാം ക്ലാസ് വിദ്യാർത്ഥി എബ്രഹാം എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ തൊടുപുഴ കെ.എസ്.ഇ.ബി ഓഫീസിന് സമീപത്തായിരുന്നു അപകടം.
വീട്ടിൽ നിന്നിറങ്ങി റോഡിന് മറുവശത്ത് നിറുത്തിയിരിക്കുന്ന സ്‌കൂൾ ബസിൽ എബ്രഹാമിനെ കയറ്റി വിടാൻ പോയതായിരുന്നു അഞ്ജു. ഈ സമയം പാലാ റോഡിൽ നിന്ന് വനിത ഓടിച്ചു വന്ന സ്‌കൂട്ടർ ഇവരെ ഇടിച്ചിടുകയായിരുന്നു. ഇരുവരും റോഡിൽ വീണെങ്കിൽ കുട്ടിക്ക് കാര്യമായി പരിക്കേറ്റില്ല.
അമ്മയുടെ മുഖത്തിനും പല്ലിനും പരിക്കുണ്ട്. ഇവർ പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടി.
Next Story




