- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മയ്യഴി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
മയ്യഴി: മയ്യഴിപുഴയിലെ കിടഞ്ഞി തുരുത്തിമുക്കിലെ ബോട്ടുജെട്ടിക്കു സമീപം പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്തുന്നതിനായി ഫയർഫോഴ്സ് തിരച്ചിൽ നടത്തി. ഓർക്കാട്ടേരി ഏറാമ്മല ചെറുകുളങ്ങര അശോകന്റെ മകൻ അനൂപ് (28 )നെയാണ് കാണാതായത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരമണിക്കാണ് അപകടം.
നാല് സുഹൃത്തുക്കളോടൊപ്പം തോണിയിലെത്തി കിടഞ്ഞി ബോട്ടുജെട്ടിക്കു മുകളിൽ നിന്ന് പുഴയിലേക്ക് ചാടി കുളിക്കുന്നതിനിടയിലായിരുന്നു യുവാവിനെ കണാതായത്. പുഴയുടെ വിവിധ ഭാഗങ്ങളിൽ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ നടത്തുകയാണ്. വടകര മഹി കനാലിന്റെ ഭാഗമായി തുരുത്തിയിൽ നിർമ്മിക്കുന്ന ബോട്ടുജെട്ടിക്കു സമീപമാണ് അപകടമുണ്ടായത്.
Next Story




