- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് ജീപ്പ് പെട്രോൾ പമ്പിൽ ഇടിച്ചു കയറിയ സംഭവത്തിൽ അന്വേഷണം
കണ്ണൂർ: കണ്ണൂർ നഗര ഹൃദയത്തിലെ കാൾടെക്‌സ് ജംഗ്ഷനിൽ കലക്ടറേറ്റിന് മുൻപിലെ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറിയ സംഭവം വിശദമായി അന്വേഷിക്കുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ അജിത് കുമാർ പറഞ്ഞു. വാഹനത്തിന് ഇൻഷുറൻസ് ഇല്ലെന്ന പ്രചരണം തെറ്റാണ്. അപകട കാരണം കണ്ടെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.വാഹനത്തിന് സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടോയെന്നും പരിശോധിക്കും. കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ പി എ ബിനുമോഹനാണ് അന്വേഷണ ചുമതലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ എആർ ക്യാമ്പിലെ ജീപ്പാണ് തിങ്കളാഴ്‌ച്ച രാവിലെ അപകടത്തിൽപ്പെട്ടത്. റോഡിലെ ബാരിക്കേഡ് തകർത്ത ശേഷമാണ് നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറിയത്. ഈ സമയം പമ്പിൽ ഇന്ധനം നിറയ്ക്കുകയായിരുന്ന മറ്റൊരു കാറിനെ പൊലീസ് ജീപ്പ് ഇടിച്ചുതെറിപ്പിച്ചു. കാറിടിച്ച് ഇന്ധമടിക്കുന്ന യന്ത്രവും തകർന്നു. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. അപകടമുണ്ടാക്കിയ
ജീപ്പ് തുരുമ്പുപിടിച്ച നിലയിലായിരുന്നു. ജീപ്പിൽ രണ്ടുപേരാണ് ഉണ്ടായിരുന്നത്. പൊലീസ് ഉദ്യോഗസ്ഥർ മഫ്തിയിലായിരുന്നുവെന്നാണ് വിവരം. അപകടത്തിൽപ്പെട്ടപ്പോൾ തന്നെ ജീപ്പിൽ ഉണ്ടായിരുന്നവർ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായി പമ്പ് ജീവനക്കാർ പറയുന്നു. കാറിൽ ഉണ്ടായിരുന്ന ആർക്കും സാരമായ പരിക്കില്ല.
അപകടം നടന്നത് കണ്ണൂർ ടൗൺ കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷന്റെ ഏതാനും മീറ്ററുകൾ മാത്രം ദൂരെയുള്ള പമ്പിലായിട്ടും പൊലീസ് ഒരു മണിക്കൂർ കഴിഞ്ഞു മാത്രം സംഭവ സ്ഥലത്തെത്തിയത് നാട്ടുകാരിൽ ദുരൂഹതയുണ്ടാക്കി. പൊലീസ് എത്തിയാൽ മാത്രമേ അപകടമുണ്ടാക്കിയ വാഹനം കൊണ്ടുപോകാൻ അനുവദിക്കുകയുള്ളുവെന്ന് നാട്ടുകാർ പറഞ്ഞതോടെയാണ് ഒടുവിൽ പൊലീസുകാരെത്തിയത്. പൊലിസ് വാഹനങ്ങളുടെ അറ്റകുറ്റപ്പണിയും പരിപാലനവും കൃത്യമായ സമയത്ത് നടത്താത്തതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങൾ പോലും പലതലത്തിൽ നിന്നുള്ള അനുമതി ആവശ്യമാണ്. ഇതുകാരണം അറ്റകുറ്റ പണികൾ നടത്താതെയാണ് മിക്ക പൊലിസ് സ്റ്റേഷൻ പരിധിയിലും വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടി കൊണ്ടിരിക്കുന്നത്




