റാന്നി: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പന്മാരുടെ മിനിബസ് നാറാണത്തോട് മന്ദിരം താഴെ വളവിൽ മറിഞ്ഞു. 3 വയസുകാരൻ മരണപ്പെട്ടു. പ്രവീൺ എന്ന കുട്ടിയാണ് മരിച്ചത്. 8 പേർക്ക് പരിക്ക്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

വാഹനത്തിൽ 12 യാത്രക്കാർ ഉണ്ടായിരുന്നു. തമിഴ്‌നാട് സ്വദേശികൾ ശബരിമല ദർശനം കഴിഞ്ഞ് വരുമ്പോൾ നാറാണം തോട് മന്ദിരം പടി താഴെ ഭാഗത്താണ് അപകടം ഉണ്ടായത്.

പമ്പ സ്റ്റേഷനിലെ എസ്. എച്ച്. ഒ യുടെ നേതൃത്വത്തിലുള്ള പൊലീസ്, ഫയർഫോഴ്‌സ് സ്‌പെഷ്യൽ ഡ്യൂട്ടിയിൽ ഉള്ള പൊലീസ് നാട്ടുകാർ എന്നിവർ ചേർന്ന് വാഹനം നിവർത്തി ഗതാഗത തടസ്സം ഒഴിവാക്കി. തമിഴ്‌നാട് തിരുവണ്ണാമലയിൽ നിന്നും വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇറക്കവും വളവും ഉള്ള ഈ പ്രദേശത്ത് മൂന്നാം തവണയാണ് അപകടം ഉണ്ടാകുന്നത്.