- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹോദരനോടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കാറിലിടിച്ചു; ബൈക്കിന് പിന്നിലിരുന്ന യുവതിക്ക് ദാരുണാന്ത്യം
വളാഞ്ചേരി: സഹോദരനോടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കാറിലിടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ യുവതി മരിച്ചു. കാവുംപുറം ഉണ്ണിയേങ്ങൽ യൂസഫിന്റേയും സൈനബയുടേയും മകൾ ജുമൈല (24)യാണ് മരിച്ചത്.ജോലി ആവശ്യത്തിനായി സഹോദരൻ ജാബിറിനൊപ്പം കോട്ടയ്ക്കലിലുള്ള സ്വകാര്യ സ്ഥാപനത്തിലേക്ക് പോകുന്നതിനിടെയായിരുന്നു ജുമൈല അപകടത്തിൽ പെട്ടത്.
ദേശീയപാതയിൽ വട്ടപ്പാറയിൽ പഴയ സർക്കിൾ ഓഫീസിനടുത്ത് തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.ജാബിർ ഓടിച്ച ബൈക്ക് നിയന്ത്രണംവിട്ട് മുന്നിലുണ്ടായിരുന്ന കാറിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ ബൈക്കിന് പിറകിൽനിന്ന് ജുമൈല റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു.ഓടിക്കൂടിയ നാട്ടുകാരും പൊലീസുംചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
അപകടത്തിൽ നിസാരപരിക്കുകൾ പറ്റിയ സഹോദരനായ ജാബിർ വളാഞ്ചേരിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.വളാഞ്ചേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം രാത്രി എട്ടിന് തൊഴുവാനൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.




