- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചലച്ചിത്ര നടിയുടെ മോർഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ച കേസ്; കുറ്റം ചുമത്തലിന് പ്രതികൾ ജനുവരി 18 ന് ഹാജരാകാൻ ഉത്തരവിട്ടു
തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര നടിയുടെ മോർഫ് ചെയ്ത നഗ്‌ന ചിത്രം പ്രചരിപ്പിച്ച കേസിൽ കോടതിയിൽ ഹാജരാകാത്തതിന് അറസ്റ്റ് വാറണ്ട് നില നിന്ന പ്രതികൾ കോടതിയിൽ കീഴടങ്ങി ജാമ്യാപേക്ഷയും കഴിഞ്ഞ വിചാരണ ദിവസം ഹാജരാകാത്ത വീഴ്ചക്ക് മാപ്പപേക്ഷയും സമർപ്പിച്ചു. വിചാരണക്കോടതിയായ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലാണ് പ്രതികൾ കീഴടങ്ങിയത്. ജാമ്യം അനുവദിച്ച സിജെഎം ആർ. രേഖ കുറ്റം ചുമത്തലിന് പ്രതികൾ ജനുവരി 18 ന് ഹാജരാകാൻ ഉത്തരവിട്ടു.
ഒന്നും രണ്ടും പ്രതികളായ തമിഴ്‌നാട് സ്വദേശി മണികണ്ഠൻ ശങ്കർ, ഡൽഹി നാഗ്പൂർ സ്വദേശി സി. ഭാഗ്യ രാജു എന്നിവരാണ് ഹാജരാകേണ്ടത്. പ്രശസ്ത മലയാള ചലച്ചിത്ര - ടി വി സീരിയൽനടി പ്രവീണയുടെ പേരിൽ പത്തിലധികം വ്യാജ ഇൻസ്റ്റാഗ്രാം , ഫെയ്‌സ് ബുക്ക് അക്കൗണ്ടുകൾ ഉണ്ടാക്കിയും പേരിന് സമാനമായ മെയിൽ ഐഡികൾ ഉണ്ടാക്കിയുമാണ് മോർഫ് ചെയ്ത നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിച്ചത്.
നടി നൽകിയ പരാതിയിലാണ് കേസ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 (ഡി) (സ്ത്രീ വിലക്കിയിട്ടും ഇലക്ട്രോണിക് മാധ്യമത്തിലൂടെ പിന്തുടരൽ , സ്ത്രീ ഇന്റർ നെറ്റോ ഈ മെയിലോ മറ്റ് ഇലക്ട്രോണിക് രൂപമോ ഉപയോഗിക്കുന്നത് നിരീക്ഷിച്ചുമുള്ള പൂവാല ശല്യം), 509 ( സ്ത്രീയുടെ മാനത്തെ അധിക്ഷേപിക്കമെന്ന് ഉദ്ദേശിച്ചു കൊണ്ടുള്ള വാക്കോ ആംഗ്യമോ കൃത്യമോ ചെയ്യൽ), ഇൻഫർമേഷൻ ടെക്‌നോളജി ആക്റ്റിലെ 66 (സി) ,67, 67 (എ) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്താണ് പ്രതികളെ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്.



