പത്തനംതിട്ട: ആരോഗ്യവകുപ്പിലെ നിയമനക്കോഴയുമായി ഒരു ബന്ധവുമില്ലെന്ന് പിടിയിലായ പ്രതി അഖിൽ സജീവ്. ബാസിത്ത്, റഹീസ് എന്നിവരടങ്ങിയ സംഘമാണ് പണം തട്ടിയതെന്നും ഇയാൾ പൊലീസിൽ മൊഴി നൽകി.

നിയമനക്കോഴയിലെ പരാതിക്കാരനായ ഹരിദാസിനെ ജീവിതത്തിൽ കണ്ടിട്ടില്ല. ഏറെക്കാലമായി താൻ ചെന്നൈയിലായിരുന്നു താമസം. പൊലീസ് സംഘം എത്തുമെന്ന് അറിഞ്ഞാണ് താൻ തേനിയിലേക്ക് മുങ്ങിയതെന്നും ഇയാൾ പറഞ്ഞു.

തേനിയിൽനിന്ന് പത്തനംതിട്ട പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പൊലീസിന്റെ പ്രാഥമികമായ ചോദ്യം ചെയ്യലിലാണ് ഇയാൾ ഇക്കാര്യങ്ങൾ പറഞ്ഞത്. എന്നാൽ ഈ മൊഴി പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല.