തിരുവനന്തപുരം: മഹിളാ കോൺഗ്രസ് മാർച്ചിൽ സംഘർഷം. ഡിജിപി ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് ചാടിക്കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. തുടർന്ന് ജെബി മേത്തർ എംപിയെ അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാനത്തെ ക്രമസമാധാനം തകർന്നെന്ന് ആരോപിച്ചാണ് മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ മാർച്ച്.