- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരിക്കൂർ: ഇരിക്കൂർ നഗരം കേന്ദ്രീകരിച്ചു കേരള സംസ്ഥാനഭാഗ്യക്കുറി നറുക്കെടുപ്പിന്റെ മറവിൽ വൻതോതിൽ ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം നടത്തിവന്ന യുവാവിനെ ഇരിക്കൂർ പ്രിൻസിപ്പൽ എസ്‌ഐ. എം.വി ഷീജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പടിയൂർആര്യങ്കോട് സ്വദേശി പുതുകുള ത്തിൽ പി.എസ് സോജിത്തി(32) നെയാണ് പുലിക്കാട്ട് നിന്ന് പിടികൂടിയത്. 8,000രൂപയും , മൊബൈൽ ഫോണും, നിരവധി നമ്പറുകൾ രേഖപ്പെടുത്തിയ കടലാസും പിടിച്ചെടുത്തു.എസ് ഐ കൃഷ്ണൻ, സീനിയർ സി.പി.ഒമാരായ രഞ്ജിത്ത്, പവിത്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Next Story



