- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളിയിൽ നിന്നും ചെമ്പുപാത്രങ്ങൾ കവർച്ച ചെയ്യാൻ ശ്രമിച്ച രണ്ടംഗസംഘം അറസ്റ്റിൽ: പ്രതികളെ കുടുക്കിയത് സി.സി.ടി.വി ദൃശ്യങ്ങൾ
മട്ടന്നൂർ: മട്ടന്നൂർ നഗരസഭയ്ക്കടുത്തെ മെരുവമ്പായി മുസ്ലിം പള്ളിയിൽ നിന്നും അൻപതിനായിരം രൂപ വിലവരുന്ന ചെമ്പുപാത്രങ്ങൾ കവർച്ച ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ കൂത്തുപറമ്പ് പൊലിസ് അറസ്റ്റു ചെയ്തു.അഞ്ചരക്കണ്ടി പടുവിലായിയിലെ വി. മഞ്ജുനാഥ്(23) വേങ്ങാട് കൂരിയാട്ടെ പി.വി നിഥിൻ(32) എന്നിവരെയാണ് കൂത്തുപറമ്പ് ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റു ചെയ്തത്.
13ന് രാത്രിയായിരുന്നു മെരുവമ്പായി പള്ളിയിലെ പാചക ശാലയിൽ നിന്നും ഓട്ടുരുളി ഉൾപ്പെടെയുള്ള പാത്രങ്ങൾ മോഷ്ടിക്കാനുള്ള ശ്രമം നടന്നത്. ശബ്ദം കേട്ട് ആളുകൾ എത്തിയപ്പോഴെക്കും ഇവർ ബൈക്കിൽ രക്ഷപ്പെട്ടു. ബൈക്ക് നമ്പർ കേന്ദ്രീകരിച്ചു സി.സി.ടി.വി ക്യാമറകളുടെ സഹായത്തോടെ പൊലിസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇന്നലെ രാത്രി പാതിരയാട് പാലയിൽ ഈ ബൈക്ക് നിർത്തിയിട്ടതായി പൊലിസിന്റെ ശ്രദ്ധയിൽപ്പെട്ടത്. സമീപത്തുവെച്ചു തന്നെ മഞ്ജുനാഥ് പുകവലിക്കുന്നതായും കണ്ടു.
ഈയാളെ ചോദ്യം ചെയ്തതിനെ തുടർന്ന് മോഷണ ശ്രമത്തിൽ ഈയാൾക്ക് പങ്കുള്ളതായി പൊലിസിന് വ്യക്തമായത്. സംഭവത്തിൽ ഉൾപ്പെട്ട നിഥിനിനെ കൂത്തുപറമ്പ് ബസ് സ്റ്റാൻഡിൽവെച്ചും പൊലിസ് അറസ്റ്റു ചെയ്തു. മോഷണം ഉൾപ്പെടെ അഞ്ചോളം കേസുകളിൽ പ്രതിയാണ് മഞ്ജുനാഥെന്ന് പൊലിസ് പറഞ്ഞു. കാപ്പകേസിൽ ജയിലിൽ കഴിഞ്ഞ ഈയാൾ ഒരു മാസം മുൻപാണ് നാട്ടിലെത്തിയത്.
ഭാര്യവിഷം കഴിച്ചു ആത്മഹത്യ ചെയ്ത കേസിൽ ആത്മഹത്യ പ്രേരണാകുറ്റത്തിനും ബോംബെറു കേസിലും ഈയാൾ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. എസ്. ഐ ദീപ്തി, സിവിൽ പൊലിസ് ഓഫീസർ പ്രശോഭ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതികളെകൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ര റിമാൻഡ് ചെയ്തു.



