- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ സ്വർണമാല പൊട്ടിച്ചുകടന്നുു: യുവതി അറസ്റ്റിൽ
തേഞ്ഞിപ്പലം: നിത്യോപയോഗ സാധനങ്ങൾ വിൽക്കാനെത്തി 80കാരിയുടെ മൂന്ന് പവന്റെ മാല പൊട്ടിച്ചുകടന്ന യുവതി അറസ്റ്റിൽ. വയനാട് പൊഴുതന കുറിച്യാന്മല എസ്റ്റേറ്റ് റോഡ് സ്വദേശി മണ്ണിൽ വീട്ടിൽ ജംഷീനയെയാണ് (26) തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്.
തേഞ്ഞിപ്പലം ദേവതിയാൽ പറമ്പിൽ ഒറ്റക്ക് താമസിക്കുന്ന കാളിക്കുട്ടിയുടെ മൂന്ന് പവന്റെ മാലയാണ് കവർന്നത്. ജൂലൈ 13നായിരുന്നു സംഭവം. കേൾവിപരിമിതിയുള്ള ആളാണ് കാളിക്കുട്ടി. ഇത് മുതലെടുത്തായിരുന്നു മോഷണം. തേഞ്ഞിപ്പലം എസ്‌ഐ വിപിൻ വി. പിള്ള, ഗ്രേഡ് എസ്‌ഐ ഷാജിലാൽ, എസ്‌ഐ കൃഷ്ണദാസ്, ഹമീദലി, ഷാഫി എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്. സി.സി.ടി.വി ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. പുളിക്കൽ പെരിയമ്പലത്തായിരുന്നു പ്രതിയുടെ താമസം.
Next Story



