- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടിക്കെതിരെ വധശ്രമം: സാക്ഷി വിസ്താരത്തിന് എത്താതെ തുടർച്ചയായി വിട്ടുനിന്നു; ടി.സിദ്ദിഖിന് അറസ്റ്റു വാറൻഡ്
കണ്ണൂർ: മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞുകൊല്ലാൻ ശ്രമിച്ചുവെന്ന കേസിൽ സാക്ഷിയായ മുൻ കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖിന് അറസ്റ്റു വാറൻഡ്. ഈ കേസിലെ അഞ്ചുസാക്ഷികളോട്് കൂടി നാളെ ഹാജരാകാൻ അഡീഷണൽ കോടതി ജഡ്ജ് രാജീവൻ വാച്ചാൽ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹാജരാകാത്തതിനെ തുടർന്നാണ് സിദ്ദിഖിനെതിരെ അറസ്റ്റു വാറൻഡ് പുറപ്പെടുവിപ്പിച്ചത്.
ഈ കേസിൽ മൊത്തം 24 സാക്ഷികളാണുള്ളത്. ഇവരിൽ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കം അൻപത്തിയേഴ് സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞു. ജർമനിയിലേക്ക് ചികിത്സയ്ക്കു പോകും മുൻപെ ഉമ്മൻ ചാണ്ടി കോടതിയിൽ ഹാജരായി മൊഴി നൽകിയിരുന്നു. സിദ്ദിഖ് എംഎൽഎയുടെ അഭിഭാഷകൻ നിർദ്ദേശിച്ചത്പ്രകാരമാണ് കഴിഞ്ഞ 17ന് ഹാജരാകാൻ അവസരം നൽകിയത്.
എന്നാൽ 17ന് ഹാജരാകാൻ കഴിയാത്തതിനെ തുടർന്ന് കോടതി എംഎൽഎയെ വിമർശിച്ചിരുന്നു. ഈ കേസിലെ സാക്ഷികളിൽ കെ.പി നൂറുദ്ദീൻ നേരത്തെ മരണമടഞ്ഞിരുന്നു. മറ്റൊരു സാക്ഷിയായ കെ.സി ജോസഫ് കോടതിയിൽ ഹാജരായി മൊഴി നൽകിയിട്ടുണ്ട്. എംഎൽഎ മാരായ കെ. കെ നാരായണൻ, സി.കൃഷ്ണൻ ഉൾപ്പെടെ 114- പേരാണ് കേസിലെ പ്രതികൾ. അഡ്വ. നിസാർ അഹമ്മദ് വിചാരണകാലയളവിൽ മരണമടഞ്ഞിരുന്നു.
പ്രതിഭാഗത്തിന് വേണ്ടി മുൻജില്ലാ ഗവ.പ്രൊസിക്യൂട്ടറും പ്ളീഡറുമായ അഡ്വ.ബി.പി ശശീന്ദ്രൻ, വിനോദ്കുമാർ ചമ്പളോൻ, അഡ്വ.സി.രേഷ്മ, എന്നിവരാണ് ഹാജരാകുന്നത്. പ്രൊസിക്യൂട്ടർക്ക് വേണ്ടി അഡീഷനൽ പെ്ാസിക്യൂട്ടർ രാജേന്ദ്രബാബുവാണ് ഹാജരാവുന്നത്.



