- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട്ട് വളർത്തുനായയുടെ കണ്ണ് ചൂഴ്‌ന്നെടുത്തവരെ ഉടൻ പിടികൂടും; പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്
പാലക്കാട്: പാലക്കാട്ട് വളർത്തുനായയെ ആക്രമിക്കുകയും കണ്ണുകൾ ചൂഴ്‌ന്നെടുക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.കഴിഞ്ഞ ദിവസം പട്ടാമ്പിയിലാണ് വളർത്തു നായയുടെ കണ്ണുകൾ ചൂഴ്‌ന്നെടുത്ത അതിക്രൂമായ സംഭവമുണ്ടായത്.പട്ടാമ്പിക്ക് അടുത്തുള്ള മുതുതലയിൽ ചിത്രകാരി ദുർഗാ മാലതിയുടെ വളർത്തു നായയുടെ നേരെയാണ് ആക്രമണം നടന്നത്.
രാത്രി 12ഓടെ വീടിന് മുമ്പിൽ കെട്ടിയിട്ടിരുന്ന നായയെ കാണാതാവുകയായിരുന്നു.തുടർന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. വെള്ളിയാഴ്ച രാത്രി നായ തിരികെ വീട്ടിൽ എത്തി. എന്നാൽ നായയുടെ കണ്ണുകൾ ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു.ദുർഗയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.ഒന്നിലേറെ പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.സംശയമുള്ള സംഘം പൊലീസിന്റെ നിരീക്ഷണത്തിലാണ്.തൃശൂർ വെറ്റിനറി ആശുപത്രിയിൽ നായയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.അതിക്രൂരമായ ആക്രമണത്തിൽ നായയുടെ രണ്ടു കണ്ണുകളുടെയും കൃഷ്ണമണികൾ നഷ്ടപ്പെട്ടിരുന്നു.




