- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മട്ടത്തുക്കാട് കൊടങ്കരപ്പള്ളം മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടത് രണ്ട് സുഹൃത്തുക്കൾ; ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു; അട്ടപ്പാടിയിൽ മരിച്ചത് അഗളി ഭൂതിവഴി സ്വദേശി കുമരൻ
പാലക്കാട്: അട്ടപ്പാടിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മട്ടത്തുക്കാട് കൊടങ്കരപ്പള്ളം മുറിച്ചു കടക്കുന്നതിനിടെ അഗളി ഭൂതിവഴി സ്വദേശി കുമരനാണ് ഒഴുക്കിൽപ്പെട്ടത്. കുമരനും സുഹൃത്തും തമിഴ്‌നാട് ഭാഗത്ത് നിന്നും ഇന്ന് രാവിലെ മട്ടത്തുക്കാട് വെച്ച് പുഴ മുറിച്ചു കടക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. രണ്ടു പേരും ഒഴുക്കിൽപ്പെട്ടെങ്കിലും സുഹൃത്ത് അത്ഭുതകരമായി രക്ഷപ്പെട്ടു.
തുടർന്ന് ഇയാൾ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തുന്നതിനിടെയാണ് കുമാരന്റെ മൃതദേഹം കണ്ടെത്തിയത്. പൊതുവേ നീരൊഴുക്ക് കുറഞ്ഞ പുഴയിൽ കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത ശക്തമായ മഴയാണ് ഒഴുക്ക് വർദ്ധിക്കാൻ കാരണമായത്.
Next Story



