- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് ഡോ എൻ ബാബു അന്തരിച്ചു; വിടപറയുന്നത് കേരള സർവകലാശാല മുൻ വൈസ് ചാൻസലർ
കൊട്ടാരക്കര: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് ഡോ. എൻ.ബാബു (86) അന്തരിച്ചു. കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ആയിരുന്നു. സംസ്‌കാരം ഇന്നു വൈകിട്ട് നാലിന് കൊട്ടാരക്കര നെടുവത്തൂരിലെ വീട്ടുവളപ്പിൽ.
വിവിധ കോളജുകളിൽ ജന്തുശാസ്ത്ര വിഭാഗം അദ്ധ്യാപകനായും കേന്ദ്രസർക്കാരിന്റെ ഉൾനാടൻ മത്സ്യഗവേഷണ സ്ഥാപനത്തിലും വിജ്ഞാന മന്ദിരത്തിലും ഉദ്യോഗസ്ഥനായും സ്‌കൂൾ ഓഫ് ലൈഫ് സയൻസ് ഡയറക്ടറായും എംജി യൂണിവേഴ്സിറ്റി പരീക്ഷാ കൺട്രോളറായും ജോലി ചെയ്തിട്ടുണ്ട്. മരിക്കാത്ത ഓർമകൾ എന്ന പേരിൽ ആത്മകഥയുമെഴുതി.
Next Story



