പാളയം സിഎസ്‌ഐ പള്ളിയിൽ ചേരിതിരിഞ്ഞ് വിശ്വാസികളുടെ പ്രതിഷേധം
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം : പാളയം എൽഎംഎസ് സിഎസ്‌ഐ എംഎം ചർച്ചിൽ ചേരി തിരിഞ്ഞ് വിശ്വാസികളുടെ പ്രതിഷേധം. സിഎസ്‌ഐ സൗത്ത് കേരള ഇടവകയുടെ ഭരണത്തെ ചൊല്ലിയാണ് തർക്കമുണ്ടായത്. നിലവിൽ ബിഷപ്പിന്റെ ചുമതല നിർവഹിക്കുന്ന ഫാ. മനോജ് റോയിസ് വിക്ടറിനെ ഒരു വിഭാഗം ഇറക്കി വിട്ടു. മുൻ അഡ്‌മിനിസ്ട്രറ്റീവ് സെക്രട്ടറി ടി ടി പ്രവീൺ പക്ഷമാണ് ബിഷപ്പിനെ ഇറക്കി വിട്ടത്. പോകരുതെന്നാവശ്യപ്പെട്ട് ബിഷപ്പിനെ അനുകൂലിക്കുന്നവർ വാഹനം തടഞ്ഞുനിർത്തി. തുടർന്നാണ് സംഘർഷം രൂപപ്പെട്ടത്. പൊലീസ് സംഘം സ്ഥലത്തെത്തി.
പഴയ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ പിരിച്ചുവിട്ടു പുതിയ ബിഷപ്പിന് ചുമതല നൽകിയിരുന്നു. ഇതിനെതിരെ പഴയ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി സുപ്രീംകോടതിയിൽ പോയി അനുകൂല വിധി വാങ്ങി. ഈ വിധിയുമായി എത്തി ഇന്ന് ഓഫീസിനകത്തേക്ക് കയറാൻ ശ്രമിച്ചപ്പോഴാണ് പ്രതിഷേധം. സുപ്രീംകോടതി വിധിയുമായി എത്തിയ വിഭാഗത്തെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് ബിഷപ്പിനെ അനുകൂലിക്കുന്നവർ. മുൻ ബിഷപ്പായിരുന്ന ധർമ്മരാജ് റസാലത്തിനെതിരെയും പ്രതിഷേധം കനക്കുകയാണ്.
അതേ സമയം, അനുകൂല വിധി ഉണ്ടെന്ന അവകാശവുമായി പഴയ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി രംഗത്തെത്തി. എന്നാൽ അങ്ങനെ ഒരു വിധിയില്ലെന്ന നിലപാടിലാണ് പുതിയ ബിഷപ്പിനെ അനുകൂലിക്കുന്നവർ. ദക്ഷിണ കേരള മഹാ ഇടവകയുടെ അധികാരവുമായി ബന്ധപ്പെട്ടായിരുന്നു തർക്കം ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് മുൻ ബിഷപ്പ് ധർമരാജ് റസാലത്തിനെ ആദ്യഘട്ടത്തിൽ ഇവിടെനിന്ന് പുറത്താക്കുകയും അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണവും ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെതിരേ പഴയ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചിരുന്നു. വിധിയുമായെത്തി ഓഫീസിൽ കയറാൻ ശ്രമിച്ചപ്പോഴാണ് സംഘർഷം രൂപപ്പെട്ടതെന്നാണ് വിവരം.