അമ്പലപ്പുഴ:കണ്ടെയ്‌നർ ലോറിയുമായി ബൈക്ക് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായിരുന്ന പുന്നപ്ര തെക്ക് പഞ്ചായത്ത് 6ാം വാർഡ് കൊച്ചുപോച്ച തെക്കേതിൽ (കൂരിലേഴം) അഷ്‌റഫിന്റെ മകൻ സുൽഫിക്കർ അലി (23) ആണ് മരിച്ചത്.സുൽഫിക്കറിനൊപ്പം ബൈക്കിന് പിന്നിലിരുന്ന സുഹൃത്തിന് പരിക്കേറ്റു.

രാത്രി ഒമ്പതോടെ ദേശീയപാതയിൽ അറവുകാടിന് സമീപമായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും തെക്ക് ഭാഗത്തേക്കു പോയ ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.ഇടിയുടെ ആഘാതത്തിൽ സുൽഫിക്കർ കണ്ടെയ്‌നറിന്റെ അടിയിൽപ്പെടുകയായിരുന്നു.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പുന്നപ്ര വടക്ക് കൈതക്കാട് രതീഷിന്റെ മകൻ സൂര്യ ദേവി(24)നെ പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.പുന്നപ്ര പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.