പിണറായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളെ വെന്റിലേറ്ററാക്കുന്നു; കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ബിജെപി മാര്‍ച്ച്
കണ്ണൂര്‍: മെഡിക്കല്‍ കോളേജുകളുടെ ശോച്യാവസ്ഥിയില് പ്രതിഷേധിച്ചു ബി.ജെ.പി സമരരംഗത്തിറങ്ങി. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെ മെഡിക്കല്‍ കോളേജിലേക്ക് ബിജെപി സംഘടിപ്പിച്ചു. പ്രതിഷേധമാര്‍ച്ച് ബി ജെ പി സംസ്ഥാന നേതാവ് സന്ദീപ് വാര്യര്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. തളിപ്പറമ്പ്, പയ്യന്നൂര്‍, കല്യാശേരി, മാടായി മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ഔഷധിക്ക് സമീപത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് മെഡിക്കല്‍ കോളേജ് കവാടത്തിന് മുന്നില്‍ പോലീസ് തടഞ്ഞു. ബിപിഎല്‍ വിഭാഗത്തില്‍ പെട്ട എല്ലാവര്ക്കും സൗജന്യ ചികിത്സ […]
- Share
- Tweet
- Telegram
- LinkedIniiiii
കണ്ണൂര്‍: മെഡിക്കല്‍ കോളേജുകളുടെ ശോച്യാവസ്ഥിയില് പ്രതിഷേധിച്ചു ബി.ജെ.പി സമരരംഗത്തിറങ്ങി. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെ മെഡിക്കല്‍ കോളേജിലേക്ക് ബിജെപി സംഘടിപ്പിച്ചു. പ്രതിഷേധമാര്‍ച്ച് ബി ജെ പി സംസ്ഥാന നേതാവ് സന്ദീപ് വാര്യര്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
തളിപ്പറമ്പ്, പയ്യന്നൂര്‍, കല്യാശേരി, മാടായി മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ഔഷധിക്ക് സമീപത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് മെഡിക്കല്‍ കോളേജ് കവാടത്തിന് മുന്നില്‍ പോലീസ് തടഞ്ഞു. ബിപിഎല്‍ വിഭാഗത്തില്‍ പെട്ട എല്ലാവര്ക്കും സൗജന്യ ചികിത്സ നല്‍കുക, ഡോക്ടര്‍മാരുടെയും മരുന്നുകളുടെയും ക്ഷാമം പരിഹരിക്കുക, കെടുകാര്യസ്ഥതകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.
സര്‍ക്കാര്‍ മേഖലയില്‍ മെഡിക്കല്‍ കോളേജ് വരുന്ന സമയത്ത് ജനങ്ങള്‍ കരുതിയത് സാധാരണക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നാണ് കരുതിയതെന്നു സന്ദീപ് വാര്യര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. എന്നാല്‍ പരിയാരത്ത് സഹകരണമേഖലയിലായിരുന്ന സമയത്ത് എന്തെങ്കിലും ആനുകൂല്യങ്ങള്‍ ലഭിച്ച സ്ഥാനത്ത് ഇപ്പോള്‍ ഒന്നും ലഭിക്കുന്നില്ലെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. ഇവിടുത്തെ ഹൃദാലയ സ്ഥാപനം രാജ്യത്തെ മെച്ചപ്പെട്ട ഹൃദയചികിത്സ ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
കാത്ത്ലാബില് വിദഗ്ദ്ധരുടെ സേവനം ലഭിക്കുമെന്നായിരുന്നു ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ മേഖലയില്‍ വന്നതോടെ ഇതിന്റെയൊക്കെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരിക്കുകയാണെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു.പിണറായി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ വെന്റിലേറ്ററിലായിരിക്കുകയാണെന്നും സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തി.
പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍കോളേജ് പ്രധാനഗേറ്റില്‍ പ്രതിഷേധമാര്‍ച്ചുമായെത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ പൊലിസ് ബാരിക്കേഡ് ഉയര്‍ത്തി തടഞ്ഞു. ഇതുകാരണം ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ചെറിയ തോതില്‍ ഉന്തും തളളുമുണ്ടായി. ഇതിനു ശേഷം നേതാക്കള്‍ ഇടപെട്ടു പ്രവര്‍ത്തകരെ ശാന്തരാക്കി. തുടര്‍ന്ന് നടന്ന പ്രതിഷേധ ധര്‍ണയില്‍
ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മറ്റി അംഗം എ.പി ഗംഗാധരന് പ്രസംഗിച്ചു. ബിജു എളക്കുഴി, ശ്രീനാരായണന്, പി.ഭാസ്ക്കരന്‍, ചെങ്ങുനി രമേശന്, പ്രഭാകരന് കടന്നപ്പള്ളി, സി.വി സുമേഷ്, പനക്കീല്‍ ബാലകൃഷ്ണന്, മധു മാട്ടൂല്‍, പ്രശാന്ത് ചുള്ളേരി എന്നിവര്‍ നേതൃത്വം നല്കി.