- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണത്തിനൊപ്പം ഷർട്ടും ആഡംബര വസ്തുക്കളും ശരീരവും വരെ ആവശ്യം; കൈക്കൂലി വാങ്ങാൻ തിരഞ്ഞെടുക്കുന്നത് ഹോട്ടലുകളും വാഹനങ്ങളുമടക്കമുള്ള സ്ഥലങ്ങൾ; സർക്കാർ വകുപ്പുകളിലെ കൈക്കൂലി കേസുകളിൽ 'ട്രൻഡ്' മാറ്റം വ്യക്തമാക്കി വിജിലൻസ്
തിരുവനന്തപുരം:കൈക്കൂലി കാര്യത്തിൽ സർക്കാർ വകുപ്പുകളിൽ ഇപ്പോൾ അടിമുടി പുരോഗതിയാണുള്ളത്.പണ്ട് കാലത്തെപോലെ ഇന്ന് കൈക്കൂലിക്കാരുടെ എണ്ണം അത്രമേൽ കൂടുതലില്ലെങ്കിലും വാങ്ങുന്ന കൈക്കൂലിയിലും അത് കൈമാറാൻ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങലിലുമാണ് അപ്പോൾ ഉദ്യോഗസ്ഥർ വ്യത്യസ്തത പുലർത്തുന്നത്.നേരത്തെ സർക്കാർവകുപ്പുകളിൽ കൈക്കൂലിയായി പണം മാത്രമായിരുന്നു ആവശ്യപ്പെട്ടിരുന്നതെങ്കിൽ ഇന്നതല്ല സ്ഥിതി.പണത്തിനുപുറമേ ആവശ്യപ്പെടുന്നത് ഷർട്ടും ആഡംബരവസ്തുക്കളും മുതൽ ലൈംഗിക ആവശ്യങ്ങളുമടക്കമുള്ളവയാണ് എന്നുള്ളതാണ് വസ്തുത.
ഓഫീസുകളിൽ വച്ചായിരുന്നു ഉദ്യോഗസ്ഥരിൽ ചിലർ കൈക്കൂലി വാങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ അതിലും മാറ്റംവന്നെന്ന് വിജിലൻസ് ഉദ്യോഗസ്ഥരുടെ സാക്ഷ്യപ്പെടുത്തൽ.ഓഫീസ്, കാന്റീൻ, ഹോട്ടൽ, വാഹനം, ഏജന്റുമാരുടെ ഓഫീസ്, വീട് എന്നിവിടങ്ങളിൽനിന്നാണ് കൈക്കൂലിക്കേസിൽ ഇന്ന് പലരും പിടിയിലാവുന്നത്.അഞ്ചുവർഷത്തിനിടെ 127 പേരാണ് കൈക്കൂലിക്കേസിൽ കുടുങ്ങിയത്. വിവിധ വകുപ്പുകളിൽ കൈക്കൂലിക്കാർ ഇപ്പോഴും തുടരുന്നെന്നും അധികൃതർ വ്യക്തമാക്കുന്നു.
കൈക്കൂലിക്കേസിൽ ഈ വർഷം ഇതുവരെ 40 പേരെയാണ് വിജിലൻസ് പിടികൂടിയത്.ഇലക്ട്രോണിക് മാർഗത്തിലൂടെ കൈക്കൂലി സ്വീകരിച്ചവരുമുണ്ട്.റവന്യൂ വകുപ്പിലാണ് കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കൂടുതൽ.ഇക്കൊല്ലം പിടിയിലായവരിൽ 14 പേർ റവന്യൂ ഉദ്യോഗസ്ഥരാണ്.തൊട്ടുപിന്നിൽ 13 പേർ പിടിയിലായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണുള്ളത്.കണ്ണുരോഗ ശസ്ത്രക്രിയാവിദഗ്ധൻ, സപ്ലൈകോ മാനേജർ, പൊലീസ്-വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പിടിയിലായവരുടെ പട്ടികയിൽ ഉൾപ്പെടുന്നു.
റവന്യൂ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനാണ് പലരും കൈക്കൂലി ചോദിക്കുന്നത്.ഓൺലൈനായി ലഭിക്കുന്ന റവന്യൂസേവനങ്ങൾ വേഗത്തിൽ കിട്ടാനാണ് ഉദ്യോഗസ്ഥർ കൈക്കൂലി ചോദിച്ചതെന്നാണ് വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.ഇക്കൊല്ലം പിടിയിലായവരിൽ ചിലർ ആവശ്യപ്പെട്ടത് 75,000 രൂപവരെയാണ്.1000 രൂപ കൈക്കൂലി വാങ്ങിയതിന് പിടിയിലായ ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെടുന്നെന്നും വിജിലൻസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.




