- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിന്നാലെ വന്നയാൾക്ക് ആദ്യം പൊറോട്ട കൊടുത്തു; കണ്ണൂരിലെ പൊറോട്ട സെന്ററിൽ സംഘർഷം; രണ്ട് പേർക്കെതിരെ കേസ്
കണ്ണൂർ: തളിപ്പറമ്പിൽ പിന്നാലെയെത്തിയ ആൾക്ക് പൊറോട്ട നൽകിയതിന്റെ പേരിൽ ഹോട്ടലിൽ സംഘർഷം. സംഭവത്തിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസ് എടുത്തു. കപ്പാലത്തെ പഞ്ചാര സുബൈർ, ഞാറ്റുവയലിലെ റഷീദ് എന്നിവർക്കെതിരെയാണ് കേസ് എടുത്തത്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ഞാറ്റുവയൽ സ്വദേശി അക്‌ബറിന്റെ പൊറോട്ട സെന്ററിലാണ് സംഘർഷം ഉണ്ടായത്. രാത്രി സുബൈറും, റഷീദും കടയിൽ കഴിക്കാൻ എത്തിയിരുന്നു. എന്നാൽ ഇവർക്ക് പിന്നാലെ വന്നയാൾക്ക് പൊറോട്ട നൽകുകയായിരുന്നു. ഇതിൽ പ്രകോപിതരായ ഇരുവരും പൊറോട്ട സെന്റർ ഉടമ അക്‌ബറിനെയും തൊഴിലാളിയായ സദ്ദാമിനെയും മർദ്ദിക്കുകയായിരുന്നു.
ആക്രമണത്തിൽ ഇരുവർക്കും പരിക്കേറ്റിട്ടുണ്ട്.അക്‌ബറിന്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്.
Next Story




