- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേയിങ് ഗസ്റ്റായി താമസിക്കുന്ന മെഡിക്കൽ വിദ്യാർത്ഥിനിയുടെ കുളിമുറി ദൃശ്യങ്ങൾ ഫോണിൽ പകർത്തി; 16 കാരനെതിരെ കേസ്
കണ്ണൂർ: വീട്ടിൽ പേയിങ് ഗസ്റ്റായി കഴിയുന്ന മെഡിക്കൽ വിദ്യാർത്ഥിനിയായ യുവതിയുടെ ശുചിമുറി ദൃശ്യങ്ങൾ മൊബൈൽഫോണിൽ പകർത്തിയ കൗമാരക്കാരന് എതിരെയുള്ള പരാതിയിൽ ചക്കരക്കൽ പൊലിസ് കേസെടുത്തു. ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇക്കഴിഞ്ഞ ജൂൺ 19 മുതൽ ജൂലായ് 31-വരെയുള്ള കാലയളവിലാണ് സംഭവം.
മെഡിസിന് പഠിക്കുന്ന 24 കാരിയുടെ പരാതിയിലാണ് കേസെടുത്തത്. യുവതി താമസിച്ചുവന്ന വീട്ടിലെ പതിനാറുവയസുകാരനാണ് ശുചിമുറി ദൃശ്യങ്ങൾ ദിവസങ്ങളോളം മൊബൈൽ ഫോണിൽ പകർത്തിയത്. കഴിഞ്ഞ ദിവസം യുവതി സംശയം തോന്നി ശുചിമുറയിലെ ജനാലയിലെ മാറാല നീക്കിയപ്പോഴാണ് ഒളിപ്പിച്ചുവെച്ച മൊബൈൽ കണ്ടെത്തിയത്. മൊബൈൽ ഫോൺ ഓൺ ചെയ്ത നിലയിലായിരുന്നു.
തുടർന്ന് വീട്ടുകാരെ വിവരമറിയിച്ച യുവതി ചക്കരക്കൽ സി. ഐ ശ്രീജിത്ത് കോടെരിക്ക് ഇതുസംബന്ധിച്ചു പരാതി നൽകുകയായിരുന്നു. കൗമാരക്കാരനെതിരെ കേസെടുത്ത പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. തെക്കൻ കേരളത്തിലെ ഒരു ജില്ലയിൽ നിന്നാണ് കണ്ണൂരിലെ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനി മെഡിസൻ കോഴ്്സു പഠിക്കാനെത്തിയത്. മുഴുവൻ വിദ്യാർത്ഥികൾക്കും ഹോസ്റ്റൽ സൗകര്യമില്ലാത്തതിനാൽ മെഡിക്കൽ കോളേജിനു സമീപത്തെ വീടുകളിലാണ് വിദ്യാർത്ഥിനികൾ താമസിച്ചുവന്നിരുന്നത്.




