- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊറിയർ വഴി മയക്കുമരുന്ന് കടത്തെന്ന് രഹസ്യ വിവരം; കോഴിക്കോട്ടെ റെയ്ഡിൽ ലക്ഷങ്ങളുടെ എൽഎസ്ഡി സ്റ്റാമ്പും എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ; പിടിയിലായത് വിദേശത്ത് നിന്ന് വരുത്തിയ 320 എൽഎസ്ഡി സ്റ്റാമ്പ് ഏറ്റുവാങ്ങുന്നതിനിടെ
കോഴിക്കോട്: കോഴിക്കോട് കൊറിയർ സർവീസ് വഴി കടത്തിയ ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. വിദേശത്ത് നിന്ന് കൊറിയർ വഴി വരുത്തിയ 320 എൽഎസ്ഡി സ്റ്റാമ്പ് ഏറ്റുവാങ്ങിയ കുളത്തറ സ്വദേശി സൽമാൻ ഫാരീസും(25) അറസ്റ്റിലായി. ഇയാളുടെ പക്കൽ നിന്ന് 10 ഗ്രാമോളം എംഡിഎംഎയും, കഞ്ചാവും, ഡിജിറ്റൽ ത്രാസും കണ്ടെടുത്തു.
കോഴിക്കോട് സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എൻഫോഴ്‌മെന്റ് സ്‌ക്വാഡും, എക്‌സൈസ് സർക്കിൾ പാർട്ടിയും സംയുക്തമായാണ് റെയ്്ഡ് നടത്തിയത്.
പരിശോധനയിൽ സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌കോഡ് തലവൻ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ അനികുമാർ ,എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ വി വിനോദ് , ടി ആർ മുകേഷ് കുമാർ, ആർ ജി രാജേഷ് ,എസ് മധുസൂദനൻ നായർ , പ്രിവന്റിവ് ഓഫീസർമാരായ പ്രജോഷ് , സുനിൽകുമാർ സിവിൽ എക്‌സൈസ് ഓഫീസർമാരായ മുഹമ്മദലി, സുബിൻ, വിശാഖ്, എക്‌സൈസ് ഡ്രൈവർമാരായ രാജീവ്, വിനോജ് ഖാൻ സേട്ട് എന്നിവരും പങ്കെടുത്തു.

കേസിന്റെ തുടർ നടപടികൾ കോഴിക്കോട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശരത്ബാബുവാണ് സ്വീകരിക്കുന്നത്.




