- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട്ട് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ ബൈക്കിന് തീയിട്ടു; പിന്നിൽ ബിജെപി പ്രവർത്തകരെന്ന് സിപിഎം
കോഴിക്കോട്:അദ്ധ്യാപകനും ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായ വ്യക്തിയുടെ ഇരുചക്ര വാഹനം അജ്ഞാതർ തീയിട്ട് നശിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ കന്നാട്ടിപ്പാറക്കുതാഴ സ്വദേശി എസ് ഷിബിന്റെ ബൈക്കിനാണ് തീയിട്ടത്.ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായ ഷിബിൻ. കോഴിക്കോട് വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്‌കൂളിലെ അദ്ധ്യാപകനാണ്.സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം നിലനിൽക്കുന്ന പ്രദേശത്താണ് ആക്രമണം നടന്നത്.ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല.
അതേസമയം സംഭവത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് സിപിഐഎം ആരോപിച്ചു.ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് ബൈക്കിന് തീയിട്ടത്.കെഎൽ 56 ഡി 3899 നമ്പർ ബൈക്കാണ് കത്തിനശിച്ചത്.വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിനാണ് തീയിട്ടത്.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൂന്നാഴ്‌ച്ച മുൻപ് പ്രദേശത്ത് സിപിഐഎം ബിജെപി സംഘർഷം ഉണ്ടായിരുന്നു.അതിന് ശേഷം ജില്ലാ ഭരണകൂടം ഇടപെട്ട് പ്രശ്നങ്ങൾ അവസാനിപ്പിച്ചിരുന്നു.ഇതിനെ തുടർന്ന് കഴിഞ്ഞ ഇരുപത് ദിവസങ്ങളായി സ്ഥലത്ത് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല.ഇതിനിടയിലാണ് ഇപ്പോൾ ഡിവൈഎഫ്ഐ നേതാവിന്റെ ബൈക്ക് കത്തിച്ച സംഭവമുണ്ടായിരിക്കുന്നത്.




