- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യു ഡി എഫ് വികസന വിരോധികളെന്ന് ഇ.പി ജയരാജൻ
കണ്ണൂർ: വികസന വിരോധികളാണ് യു.ഡി.എഫെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു. എൽ. ഡി. എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ എൽ.ഡി. എഫ് ജനകീയ പ്രകടന പത്രിക പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
നശീകരണ ചിന്ത കൊണ്ടുകണ്ണൂരിന്റെ വികസനത്തെ പിന്നോട്ടടിപ്പിക്കുകയാണ് നിലവിലെ എംപി കെ.സുധാകരൻ ചെയ്യുന്നത്. കണ്ണൂരിന്റെ വികസനത്തിന് എന്തെങ്കിലും ഇടപെടൽ പാർലമെന്റിൽ കെ. സുധാകരൻ എംപി ചെയ്തോയെന്ന് ഇ.പി ജയരാജൻ ചോദിച്ചു. കണ്ണൂർ വികസിച്ച് വരണമെങ്കിൽ നവകേരള വികസനത്തിന് പിന്തുന്ന നൽകുന്ന സ്ഥാനാർത്ഥി ജയിച്ച് വരണം. കേരള വികസത്തെ അട്ടിമറിക്കുന്നവർ വന്നാൽ അത് നടക്കില്ലെന്നും ഇ.പി ജയരാജൻ പറഞ്ഞു.
കേരളം സാമ്പത്തികമായി വികസിച്ച നാടല്ല. അത് വികസനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കേന്ദ്രം ഭരിക്കുന്ന ബിജെപി, ബിജെപി ഇതരസംസ്ഥാന ഭരണകൂടങ്ങളെ പ്രതിസന്ധിയിലാക്കുകയാണ്. കഴിഞ്ഞ അഞ്ചുവർഷവും 18 യു.ഡി. എഫ് എംപിമാർ കേരളത്തിന് വേണ്ടി സംസാരിച്ചില്ല. ഒരു പദ്ധതിക്ക് വേണ്ടിയും നിലപാട് എടുത്തില്ല. ദേശീയ പാത വികസനത്തെ പൊളിക്കാൻ സമരം നടത്തിയവരാണ് യു.ഡി. എഫ്. കണ്ണൂർ വിമാനത്താവളം എൽ.ഡി. എഫ് വന്നില്ലായിരുന്നെങ്കിൽ യഥാർത്ഥ്യമാവില്ലായിരുന്നു.
ഏത് വികസന കാര്യമെടുത്താലും യു.ഡി.എഫിന്റെ സമീപനം ഇതാണ്. ഇടത് പക്ഷം അധികാരത്തിൽ വന്നപ്പോഴാണ് വികസനം ഉണ്ടായത്. എന്നാൽ യു.ഡി. എഫ് അധികാരത്താൽ വന്നാൽ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്. ഗെയിൽ പൈപ്പ് ലൈൻ യാഥാർഥ്യമായത് പിണറായി സർക്കാർ കാലത്താണ്. ഗെയിൽ പദ്ധതി മൂന്നുവർഷത്തിനകം കമ്മീഷൻ ചെയ്യാനാവുമെന്നും എൽ.ഡി.എഫ് കൺവീനർ പറഞ്ഞു.
ന്യായമായി കിട്ടേണ്ട കേന്ദ്ര വിഹിതം തടയുമ്പോൾ അതിനെതിരെ പ്രതികരിക്കാൻ യു.ഡി. എഫ് തയ്യാറായോ? കേരളത്തിന്റെ കുതിപ്പിനെ തടയുന്ന ബിജെപി നിലാപാടിനൊപ്പല്ലേ യു.ഡി. എഫ് നിന്നതെന്നും ഇ.പി ജയരാജൻ പറഞ്ഞു.
കഴിഞ്ഞ അഞ്ചു വർഷം ചെയ്തെന്ന് പറയുന്ന വികസന കാര്യത്തെ കുറിച്ച് കെ സുധാകരന് പ്രോഗ്രസ് കാർഡ് ജനസമക്ഷം പ്രഖ്യാപിക്കാൻ തയ്യാറുണ്ടോയെന്ന് ചടങ്ങിൽ മുഖ്യാതിഥിയായപി.കെ ശ്രീമതി ചോദിച്ചു.സി.പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. എൽ.ഡി. എഫ് കൺവീനർ എൻ ചന്ദ്രൻ സ്വാഗതം പറഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതി, ജില്ലാ സെക്രട്ടറി ടി വി രാജേഷ്, വി ശിവദാസൻ എംപി, പി പ്രശാന്ത്, കെ പി സഹദേവൻ പങ്കെടുത്തു.