- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'100 തവണ സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലും 101ാം തവണ സമ്മതമല്ലെങ്കിൽ ബലാത്സംഗം'; എൽദോസിനെതിരായ ആരോപണം അസാധാരണ കഥ പോലെയെന്ന് ഹൈക്കോടതി
കൊച്ചി: ബലാത്സംഗ കേസിൽ കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജികൾ ഹൈക്കോടതി വിധി പറയാൻ മാറ്റി. ലൈംഗിക പീഡന ആരോപണം ആദ്യഘട്ടത്തിൽ ചിത്രത്തിൽ പോലും ഉണ്ടായിരുന്നില്ലല്ലോ എന്ന് വാദം തുടരുന്നതിനിടെ കോടതി ചോദിച്ചു. എഫ്ഐആറിലും ആദ്യഘട്ടത്തിൽ ഇക്കാര്യം ഉണ്ടായിരുന്നില്ലെന്നും കോടതി വിലയിരുത്തി.
എൽദോസിനെതിരായ ആരോപണം അസാധാരണ കഥപോലെ തോന്നുന്നതായും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പറഞ്ഞു. 100 തവണ സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലും നൂറ്റിഒന്നാമത്തെ തവണ സമ്മതമില്ലെങ്കിൽ ബലാത്സംഗമാണെന്നാണ് ബെഞ്ചിന്റെ നിരീക്ഷണം.
തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതിയിൽനിന്നും വിളിച്ചുവരുത്തിയ കേസിന്റെ രേഖകൾ പരിശോധിച്ചതിന് പിന്നാലെയാണ് ഹർജികൾ വിധി പറയാൻ മാറ്റിയത്.
Next Story



