- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്തെ 13കാരന്റെ മരണം ഷോക്കേറ്റ്; കൃഷി ഉടമയ്ക്കെതിരെ കേസ്; ഷോക്കേറ്റത് കാട്ടുപന്നികളെ തുരത്താനായി സ്ഥാപിച്ച വൈദ്യുതി വേലിയിൽ തട്ടി
മലപ്പുറം: പൂക്കോട്ടുംപാടത്ത് 13കാരൻ മരിച്ചത് ഷോക്കേറ്റെന്ന് പൊലീസ്. അസം സ്വദേശികളായ മുത്തലിബ് അലി, സൗമാല ദമ്പതികളുടെ മകൻ റഹ്മത്തുള്ളയാണ് മരിച്ചത്. പൂക്കോട്ടുംപാടം അമരമ്പലത്ത് കൃഷിയിടത്തിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈദ്യുതി വേലിയിൽനിന്നാണ് കുട്ടിക്ക് ഷോക്കേറ്റതെന്നാണ് പൊലീസ് പറയുന്നത്. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത ആൾക്കെതിരെ പൊലീസ് കേസ് എടുത്തു. കാട്ടുപന്നികളെ തുരത്താനായാണ് വൈദ്യുതി വേലി സ്ഥാപിച്ചത്
ബുധനാഴ്ച രാവിലെ പത്ത് മണിയോടെ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വർഷങ്ങളായി അമരമ്പലത്തെ ഇഷ്ടികക്കളത്തിൽ ജോലി ചെയ്യുന്നവരാണ് കുട്ടിയുടെ മാതാപിതാക്കൾ. കുട്ടിയെ കാണാതിരുന്നതോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Next Story



