ശബരിമല: ശബരിമല സന്നിധാനത്ത് അഞ്ച് പൊലീസുകാർക്ക് ചിക്കൻ പോക്‌സ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ഇവരെ വീടുകളിലേക്ക് മടക്കി അയച്ചു. ഇവരോടൊപ്പം ബാരക്കിൽ കഴിഞ്ഞ 12 പൊലീസുകാരെ ആരോഗ്യ വിഭാഗം നിരീക്ഷണത്തിലാക്കുകയും വൈദ്യ സഹായം ലഭ്യമാക്കുകയും ചെയ്തു.

പൊലീസ് ബാരക്കും പരിസരവും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി സന്നിധാനത്തെ മുഴുവൻ പൊലീസ് ഉദ്യാഗസ്ഥർക്കും മാസ്‌ക് നിർബന്ധമാക്കിയതായി സന്നിധാനം സ്‌പെഷ്യൽ ഓഫീസർ പറഞ്ഞു.